രാജ്യം ലോക്ക് ഡൗണിലായതിനാല്‍ ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ഇപ്പോള്‍ വീടുകളിലാണെങ്കിലും അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങള്‍ രസകരമായ വീഡിയോകളും മറ്റും പങ്കുവച്ച് ആരാധകരെ സന്തോഷിപ്പിക്കുന്നുമുണ്ട്. ഇപ്പോള്‍ സല്മാന് ഖാന് പങ്കിട്ട ഒരു വീഡിയോയാണ് ആരാധകരെ ചിരിപ്പിക്കുന്നത്. തന്റെ കുതിരയ്ക്കൊപ്പം നിന്ന് ഇലകള്‍ കഴിക്കുന്ന വീഡിയോയാണ് സല്മാന് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ടത്.
കുതിരയ്ക്ക് നല്കിയ ഇലകള്‍ സല്‍മാനും കഴിക്കുന്നത് വീഡിയോയില്‍ കാണാം. ‘എന്റെ സ്നേഹത്തോടൊപ്പം പ്രഭാത ഭക്ഷണം’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കിട്ടത്. ഇലകള്‍ ചവച്ചരച്ച ശേഷം ‘ഇത് വളരെ ഗംഭീരമായിരിക്കുന്നു’ എന്നും സല്മാന് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബയിലെ പനവേലിലുള്ള തന്റെ ഫാം ഹൗസിലാണ് സല്മാന് ഇപ്പോള്‍ സമയം ചെലവഴിക്കുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...