
Malayalam Breaking News
അമ്മയെ ചേർത്ത് പിടിച്ചു; ആ ദുഃഖങ്ങൾ ഞാൻ ഇങ്ങ് എടുക്കുവാ അതെനിക്ക് വേണമെന്ന് സുരേഷ് ഗോപി
അമ്മയെ ചേർത്ത് പിടിച്ചു; ആ ദുഃഖങ്ങൾ ഞാൻ ഇങ്ങ് എടുക്കുവാ അതെനിക്ക് വേണമെന്ന് സുരേഷ് ഗോപി
Published on

തൃശൂർ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങൾ എനിക്ക് തരണം’ തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ സുരേഷ് ഗോപിയുടെ ഡയലോഗ് ഏറെ ട്രോളുകൾക്കും പരിഹാസത്തിനും കാരണമായിരുന്നു. എന്നാൽ ഈ വാക്കുകൾ വെറുതെയായില്ല. തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി പരാജയപ്പെട്ടുവെങ്കിലും താരം അന്ന് പറഞ്ഞ ഈ വാക്കുകൾക്ക് ഇപ്പോൾ അർത്ഥമായിരിയ്ക്കുകയാണ്
കഴിഞ്ഞ ദിവസം തൃശ്ശൂരിലെ തീരമേഖലയിൽ നിന്ന് വന്ന ആ കുടുബത്തിന് അഞ്ച മക്കളുള്ള ആ അമ്മയ്ക്ക് സുരേഷ് ഗോപിയുടെ ദൈവസ്പർശമായ കരങ്ങൾ അവിടെ പ്രതിഫലച്ചു. കലാകാരന്മാരുടെ കുടുംബമാണ് ഇവരുടേത്. തിമില എന്ന സ്വാപ്നം യാഥാർഥ്യമുക്കുകയായിരുന്നു സുരേഷ് ഗോപി. അമ്മയുടെ പ്രിയപ്പെട്ട മക്കൾക്കായി തിമില ഉടൻ വീട്ടിലെത്തുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മാതൃകയുടെ വ്യത്യസ്ത മുഖങ്ങളാണ് ഇവിടെ കാണാൻ കഴിയുന്നത്. അമ്മയെ ചേർത്ത് പിടിച്ച് ആ ദുഃഖങ്ങൾ ഞാൻ ഇങ്ങ് എടുക്കുവാ അതെനിക്ക് വേണമെന്ന് സുരേഷ് ഗോപി പറയുമ്പോൾ ഒരു നടൻ, എം പി എന്നതിലുപരി സുരേഷ് ഗോപിയെന്ന മനുഷ്യ സ്നേഹിയെയാണ് ഇവിടെ കാണാൻ കഴിയുന്നത്
അതെ സമയം ദാരിദ്രത്തിന്റെ നെല്ലിപ്പലക കണ്ട ഒരു കുടുംബത്തിന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി അത്താണിയായി. പുനലൂരിൽ നിന്ന് വന്ന ഒരു ബി ടെക്കുകാരനായിരുന്നു മത്സരാർത്ഥി.
വീട്ട് സാഹചര്യം മോശമായതിനാൽ വീട്ട് ജോലിയെടുത്തും കൂലിപ്പണിയെടുത്തും മകന് നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുക്കാൻ മാതാപിതാക്കൾ ശ്രമിച്ചു. എന്നാൽ ഒരു ലാപ് ടോപ് എന്ന സ്വപനം അവന് അവിടെ ബാക്കിയായിരുന്നു. മറ്റ് വിദ്യർത്ഥികൾക്കിടയിൽ പലപ്പോഴും ലാപ് ടോപ്പില്ലാതെ സെമിനാറുകൾ അവതരിപ്പിക്കേണ്ടി വന്നു. ആ സങ്കടം അവൻ ഉള്ളിലൊതുക്കി. നിറകണ്ണുകളോടെ അവൻ സുരേഷ്ഗോപിയോട് പറഞ്ഞ് തീരും മുൻപ് ലാപ് ടോപ്പ് വീട്ടിലെത്തിക്കുമെന്നും പഠിക്കാനുള്ള സെമസ്റ്റർ ഫീസ് നൽകുമെന്നും സുരേഷ് ഗോപി. മകളുടെ പേരിലുള്ള ചാരിറ്റി ഫണ്ടിലൂടെ അവന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് അവിടെ മാറ്റ് കൂട്ടുകയായിരുന്നു
Ningalkkum Aakaam Kodeeshwaran
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...