
Malayalam
പൃഥ്വിരാജിനെ മാധ്യമങ്ങള്‍ തന്റെ കുഞ്ഞാക്കി മാറ്റുമോ എന്ന് രംഗോലി ഭയപ്പെട്ടിരുന്നു-കങ്കണ റണാവത്ത്!
പൃഥ്വിരാജിനെ മാധ്യമങ്ങള്‍ തന്റെ കുഞ്ഞാക്കി മാറ്റുമോ എന്ന് രംഗോലി ഭയപ്പെട്ടിരുന്നു-കങ്കണ റണാവത്ത്!
Published on

സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് കങ്കണ റണാവത്ത്.കങ്കണയും സഹോദരി രംഗോലി ചന്ദലും വാർത്തകളിൽ ഇടം പിടിക്കുന്നത് പതിവാണ്.ഇപ്പോളിതാ തന്റെ സഹോദരിയെപ്പറ്റിയുള്ള ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.രംഗോലിയുടെ മകന് പൃഥ്വിരാജ് ചന്ദലുമായും താരത്തിന് അടുത്ത ബന്ധമാണ്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.
പൃഥ്വിരാജിനെ മാധ്യമങ്ങള്‍ കങ്കണയുടെ കുഞ്ഞാക്കി മാറ്റുമോ എന്ന് രംഗോലി ഭയപ്പെട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കങ്കണ. ”എന്റെ സഹോദരി അവളുടെ കുഞ്ഞിനെ പ്രസവിച്ച സമയത്ത് കുറച്ചു ചിത്രങ്ങള്‍ എനിക്ക് അയച്ചുതന്ന് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നീ ആശുപത്രിയിലാണ്, ഓപ്പറേഷന് കഴിഞ്ഞു കിടക്കുകയാണ്. ഇപ്പോള്‍ എന്തിനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവള് പറഞ്ഞു, ‘നാളെ ചിലപ്പോള്‍ അവര്‍ പറയും ഇത് എന്റെ കുഞ്ഞ് അല്ലെന്ന്. എനിക്ക് 100 ശതമാനം ഉറപ്പാണ്. മാധ്യമങ്ങള്‍ ഇത് പറയും.
കുഞ്ഞിന്റെ നിറമെല്ലാം നിന്നെ പോലെയാണ്. എനിക്ക് തന്നതാണെന്ന് അവര്‍ പറയും. ആദ്യം തനിക്ക് തമാശയായാണ് തോന്നിയതെന്നും എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അതിന് സാധ്യതയുണ്ടെന്നു തോന്നിത്” എന്ന് കങ്കണ വ്യക്തമാക്കി.നമ്മളെക്കുറിച്ച് ആര്‍ക്കുവേണമെങ്കിലും എന്തുവേണമെങ്കിലും പറയാം എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം ‘പങ്ക’യുടെ സ്ക്രീനിങ്ങിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
kangana ranaut about rangoli
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...