
Malayalam
പുതിയ മേക്ക് ഓവറിൽ ജയറാം;എന്നാൽ ഇതിന് പിന്നിൽ ആരെന്നറിയാമോ?
പുതിയ മേക്ക് ഓവറിൽ ജയറാം;എന്നാൽ ഇതിന് പിന്നിൽ ആരെന്നറിയാമോ?
Published on

മലയാളികളുടെ ഇഷ്ട താരം ജയറാമിന്റെ പുതിയ മേക്ക് ഓവറാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.ഒരു പ്രമുഖ മാധ്യമഠത്തിന്റെ ഫോട്ടോ ഷൂട്ടിന് കഴിഞ്ഞ ദിവസം ജയറാം എത്തിയത് മകൾ മാളവിക സ്റ്റൈൽ ചെയ്ത കോസ്റ്റ്യൂമിൽ, സ്ലിം ആന്ഡ് ഫിറ്റ് ലുക്കിലാണ്. എന്തൊരു മാറ്റമാണിതെന്നാണ് ആരാധകർ ചോദിക്കുന്നത്. മൂന്നു മാസക്കാലം ജയറാം ഫിറ്റ്നസ് വ്രതമാക്കി മാറ്റിയിരിക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപേ തന്നെ, നരച്ച മുടി കറുപ്പിക്കാതെ അത് സ്റ്റൈലും ആറ്റിറ്റ്യൂഡുമാക്കി മാറ്റിയാണ് താരം ഇങ്ങനെ ഒരു ഗെറ്റപ്പിൽ എത്തിയത്.ഇപ്പോളിതാ പുതിയ രൂപമാറ്റത്തിനു ശേഷം ഉണ്ടായ രസകരമായ ഒരനുഭവം പങ്കുവയ്ക്കുകയാണ് താരം.
മെലിഞ്ഞ ശേഷമുള്ള ഫോട്ടോ ആദ്യം മമ്മുക്കയ്ക്ക് ആണ് അയച്ചത്. മമ്മുക്ക തംസപ് മെസേജ് അയച്ചു. തമാശയ്ക്കു മമ്മുക്ക ചോദിച്ചു, ഇതു കാളിദാസിന്റെ ഫോട്ടോയിൽ നിന്ന് മുഖം ഫോട്ടോഷോപ്പ് ചെയ്തു വെട്ടി ഒട്ടിച്ചതാണോ എന്ന്. ഡയറ്റിങ് ചെയ്ത ശേഷം, ഞാൻ തിരിച്ചറിഞ്ഞ പ്രധാനകാര്യം, നമ്മൾ പതിവായി കഴിക്കുന്നത്ര ഹെവി ഭക്ഷണം ആവശ്യമേയില്ലെന്നതാണ്. ഇപ്പോൾ ഫ്രഷ്നെസ്, എനർജി, ചെറുപ്പം എല്ലാം അനുഭവപ്പെടുന്നു. കൂടുതൽ സിനിമ കിട്ടാനോ അവസരങ്ങൾക്കായോ അല്ല സ്വന്തം സംതൃപ്തിക്കു വേണ്ടിയാണിത്.
‘മിമിക്രിക്കാലത്ത് ‘ജയറാമേ മിമിക്രി ഉഗ്രൻ!’ എന്നു പറഞ്ഞ് ആളുകൾ കയ്യടിച്ചപ്പോഴും, ക്ഷേത്രങ്ങളിൽ ലക്ഷക്കണക്കിനു ജനങ്ങളുടെ മുന്നിൽ മേളം അവതരിപ്പിക്കുമ്പോൾ ‘മേളം തകർത്തു’ എന്നു കേൾക്കുമ്പോഴും മനസ്സ് നിറഞ്ഞിട്ടുണ്ട്. അതേ പോലെ, പുതിയ ലുക്കിനെ കുറിച്ച് നല്ലതു കേൾക്കുന്നതും സന്തോഷമേകുന്നു.- ജയറാം പറയുന്നു.
about jayram new look
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചത്. നീലേശ്വര്യം എന്ന ഇടത്ത് നിന്നും വന്ന് ഇന്ന് മലയാളികളുടെ...