
Malayalam
‘എടാ എനിക്കൊരു വില്ലന്‍ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ എന്ന് സുരാജ് വെഞ്ഞാറമൂട് ചോദിച്ചിരുന്നു!
‘എടാ എനിക്കൊരു വില്ലന്‍ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ എന്ന് സുരാജ് വെഞ്ഞാറമൂട് ചോദിച്ചിരുന്നു!
Published on

അഭിനയത്തിന്റെ പുതിയ മേഖലകള്‍ തേടാനുള്ള അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമാണ് മികച്ച നടന്മാരെ സൃഷ്ടിക്കുന്നതെന്ന് പൃഥ്വിരാജ്. ഒരു വില്ലന്‍ വേഷം ചെയ്യണമെന്ന അടിസ്ഥാനപരനമായ ആഗ്രഹത്തിന്റെ ശക്തിയാണ് സുരാജ് വെഞ്ഞാറമൂടിന്റെ ‘ഡ്രൈവിംഗ് ലൈസന്‍സി’ലെ വിസ്മയിപ്പിക്കുന്ന പ്രകടനമെന്ന് പൃഥ്വിരാജ് പറയുന്നു.
‘താന്തോന്നി’യുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവം വിവരിച്ചാണ് പൃഥ്വിരാജിന്റെ വാക്കുകള്‍. ”വര്‍ഷങ്ങള്‍ക്കു മുന്‍പ്, താന്തോന്നിയുടെ ഷൂട്ടിങ് സമയത്തെന്നാണ് ഓര്മ, സുരാജ് ചോദിച്ചു. ‘എടാ എനിക്കൊരു വില്ലന്‍ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ?’ അന്നു സുരാജ് മലയാളത്തിലെ തിരക്കേറിയ കൊമേഡിയനാണ്. അടിസ്ഥാനപരമായി ആ ആഗ്രഹത്തിന്റെ ശക്തിയാണു സുരാജിന്റെ മികച്ച പ്രകടനം” എന്നാണ് പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.
ഡ്രൈവിങ് ലൈസന്‍സിന്റെ കഥ കേട്ടപ്പോള്‍ ആരാധകന്റെ റോളില്‍ ആദ്യം മനസ്സില്‍ തോന്നിയതു സുരാജിന്റെ മുഖം തന്നെയാണെന്നും പൃഥ്വിരാജ് പറയുന്നു. ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലും മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.
prithviraj about suraj venjaramood
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. മുണ്ടൂർ കർമല മാതാ...