
Malayalam Breaking News
മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോൻറെ വീട്ടിൽ റെയ്‌ഡ്!
മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോൻറെ വീട്ടിൽ റെയ്‌ഡ്!
Published on

മലയാള സിനിമ ലോകത്ത് ഇപ്പോൾ വിവാദങ്ങൾ ഏറുകയാണ്.അതും സ്റ്റാറുകളാണ് ഈ വിവാദത്തിൽ പെട്ടിരിക്കുന്നത് എന്നത് ആരാധകരെയും ബാധിക്കുന്ന ഒന്നുതന്നെയാണ്.ഷെയിൻ നിഗം വിവാദം മലയാള സിനിമയെയും, പ്രേക്ഷകരെയും പിടിച്ചുലക്കുമ്പോൾ ഇതാ മഞ്ജു വാര്യർ- ശ്രീകുമാർ മേനോൻ വിവാദവും മറ്റൊരു ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ ശ്രീകുമാർ മേനോന് എതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്ന പോലീസ് ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലും പാലക്കാട് ഉള്ള ഓഫീസിലും റെയ്‌ഡ് നടത്തുകയാണ്. ഈ ആഴ്ച തന്നെ പോലീസ് ശ്രീകുമാർ മേനോനെ ചോദ്യം ചെയുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്രീകുമാർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും അപായപ്പെടുത്താൻ സാധ്യത ഉണ്ടെന്നും പറഞ്ഞാണ് മഞ്ജു വാര്യർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. അതിനൊപ്പം ചില തെളിവുകളും അവർ പൊലീസിന് കൈമാറി.
ഇപ്പോൾ ക്രൈം ബ്രാഞ്ച് ആണ് ഈ കേസ് അന്വേഷിക്കുന്നത്. മഞ്ജുവിന്റെ മൊഴി ആദ്യമേ രേഖപ്പെടുത്തിയ പോലീസ് അതോടൊപ്പം ഒടിയൻ എന്ന ചിത്രത്തിൽ ജോലി ചെയ്തവരുടെയും മൊഴി എടുത്തിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ ഒരിക്കൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തെന്നും മോശമായി സംസാരിച്ചെന്നും മഞ്ജു തന്റെ പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ആ സമയത്തു സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി പോലീസ് എടുത്തത്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി ജോസഫ്, മഞ്ജുവാര്യരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ എന്നിവരില്‍ നിന്നും കുറച്ചു നാൾ മുൻപേ തന്നെ പോലീസ് മൊഴി എടുത്തിരുന്നു.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തത് മഞ്ജുവാണ്. അതിനു ശേഷം തനിക്കു എതിരെ ഉണ്ടായ ഓൺലൈൻ ആക്രമത്തിന് പിന്നിലും ശ്രീകുമാർ മേനോനും സുഹൃത്തും ആണെന്നും മഞ്ജു ആരോപിച്ചിരുന്നു. ശ്രീകുമാർ മേനോൻ തന്റെ പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താൻ നല്‍കിയ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്യുമോയെന്ന് ഭയക്കുന്നുവെന്നും ഈ നടി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
about manju warrier
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...