അമ്മ അറിയാതെ ഞാൻ അത് പകർത്തി !ജഗതി ശ്രീകുമാറിന്റെ 40-ാം വിവാഹവാര്‍ഷികത്തിൽ സ്നേഹ ചുംബനം നൽകി ഭാര്യ ശോഭ
Published on

ലെനിന് രാജേന്ദ്രന്റെ സിനിമയുടെ ലോക്കേഷനിലേയ്ക്ക് ഉള്ള യാത്രയ്ക്കിടയില്‍ നടന്ന കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമ ജീവിതത്തിലാണ് നടൻ . തുടർന്ന് 7 വർഷമായി അദ്ദേഹം വീൽചെയറിലാണ്.ഇതിനിടെ മകന് നിര്‍മിച്ച പരസ്യ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തിന്റെ ചിരിയുടെ തമ്ബുരാന് ജഗതി ശ്രീകുമാറിന്റെ 40-ാം വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ജഗതിക്കു സ്നേഹചുംബനം നല്കുന്ന ഭാര്യ ശോഭയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മകൾ പാര്‍വതി ആരാധകരെ ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇത് തന്റെ കാന്‍ഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകര്‍ത്തിയതെന്നും പാര്‍വതി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. കഴിഞ്ഞ വർഷം വിവാഹവാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തുകൂടിയിരുന്നു. ലളിതമായ ആഘോഷത്തിന്റെ വിഡിയോ അന്നും പാർവതി പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു.തിരുവമ്പാടി തമ്പാൻ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ജഗതി അഭിനയിച്ചത്.
actor jagathysreekumar- wedding anniversary- wife gives beautiful gift
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...