
Malayalam
ഈ സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ പൊയ്ക്കോളണം;മമ്മുക്ക എന്നോട് പറയുമായിരുന്നു!
ഈ സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ പൊയ്ക്കോളണം;മമ്മുക്ക എന്നോട് പറയുമായിരുന്നു!

By
മലയാള സിനിമയിൽ ബാലതാരമായി വന്ന് നമ്മുടെ ഹൃദയം കീഴടക്കിയ ഒരുപാട് നായികമാരുണ്ട്. എന്നാൽ അവരൊരു ഇടവേളക്കു ശേഷം എത്തുന്നതൊക്കെ മലയാള സിനിമ ലോകത് എന്നും വാർത്തയാണ്. ബാലതാരമായി എത്തുകയും പിന്നീട് നായികയായി മാറുകയും ചെയ്ത നടിയാണ് ശ്രുതിരാജ്. പ്രിയം, ഉദയപുരം സുല്‍ത്താന്‍, ഇലംവങ്കോട് ദേശം, ദോസ്ത് തുടങ്ങി ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരംഗത്ത് സജീവമാകുകയാണ്. തമിഴ് സീരിയലുകലിലാണ് താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
തൃശൂര്‍കാരിയായ ശ്രുതി ഏഴാം ക്ളാസില്‍ പഠിക്കുമ്ബോഴാണ് സിനിമാലോകത്തേക്ക് ചുവട് വയ്ക്കുന്നത്. വി.എം വിനുവിന്റെ ഹരിചന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ ആ ചിത്രം പാതിവഴിയില്‍ മുടങ്ങിപ്പോയി. അതിനുശേഷം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഇലവങ്കോട് ദേശത്തില്‍ അഭിനയിച്ചു. കേരളകൗമുദി ആഴ്ചപ്പതിപ്പിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ശ്രുതിരാജ് മമ്മൂട്ടിയെക്കുറിച്ചും സിനിമയെക്കുറിച്ചും തുറന്നു പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എട്ടാംക്ളാസില്‍ പഠിക്കുമ്ബോഴാണ് ഇലവങ്കോട് ദേശം വരുന്നത്. മമ്മൂക്കയും ഖുഷ്ബു മാമും പ്രധാന വേഷത്തില്‍. കെ.ജി ജോര്‍ജ് സാറാണ് സംവിധാനം. മഹാനായ സംവിധായകന്റെ വലിയൊരു താരനിരയുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്ന ബോധം അച്ഛനും അമ്മയ്ക്കും പോലും ഉണ്ടായിരുന്നില്ല.
പിന്നല്ലേ എട്ടാം ക്ളാസുകാരിയായ എനിക്ക്. ഇലവങ്കോട് ദേശത്തില്‍ മമ്മൂക്കയെ രഹസ്യമായി പ്രേമിക്കുന്ന കഥാപാത്രമാണ് എന്റെത്. പാലുകുടി മാറാത്ത ഈ പെണ്‍കുട്ടിയാണോ എന്നെ പ്രണയിക്കുന്നത് എന്ന് ചോദിച്ച് ഉച്ചത്തില്‍ ചിരിക്കുന്ന മമ്മൂക്കയുടെ രൂപം ഇപ്പോഴും മനസിലുണ്ട്. അച്ഛന് ഈ ഫീല്‍ഡിനെ കുറിച്ച് ശരിയായ ധാരണയില്ല.
എന്നെ വലിയൊരു നടിയാക്കി വാര്‍ത്തെടുക്കാനുള്ള കഴിവും ക്ഷമയുമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ലൊക്കേഷനില്‍ കളിച്ചു നടക്കുന്ന ഞാനും ഈ ഫീല്‍ഡില്‍ തുടരണമെന്നോ അവസരങ്ങള്‍ വെട്ടിപ്പിടിക്കണമെന്നോ വിചാരിച്ചില്ല. മമ്മൂക്ക ഇതെല്ലാം മനസിലാക്കി കാണണം.
ഈ സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ പൊയ്ക്കോളണം. അഭിനയം എന്നു പറഞ്ഞ് തെക്കു വടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ…അറിവാണ് ഏറ്റവും വലിയ സമ്ബാദ്യം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു’.
shruthi raj talk about mammootty
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...