പട്ടാഭിരാമനായി ജയറാം! ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Published on

ജയറാം – കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാട്ടാഭിരാമൻ. ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ രമേശ് പിഷാരടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഉണ്ണി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നേരത്തെ രമേശ് പിഷാരടിയെ കൂടാതെ അമ്പാടിയുടെ ക്യാരക്ടർ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. അഭിഷേക് എന്ന കഥാപാത്രത്തെയാണ് അമ്പാടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ ജയറാം ചിത്രമാണ് പട്ടാഭിരാമൻ. തിങ്കൾ മുതൽ വെള്ളി വരെ , അച്ചായൻസ് , ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ചിത്രത്തിലൂടെ ഒന്നിക്കുന്നത്.
പ്രേം കുമര്‍, മാധുരി, ബൈജു, സുധീര്‍ കരമന, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സായി കുമാര്‍, ദേവന്, , തെസ്നി ഖാന്, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുമ്പോള്‍ എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂവാണ് നിര്‍മാണം. ഈ മാസം 23 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക
pattabhi raman- new character poster relased
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...