Connect with us

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ സജീവമാവാനൊരുങ്ങി സ്വാതി

News

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ സജീവമാവാനൊരുങ്ങി സ്വാതി

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ സജീവമാവാനൊരുങ്ങി സ്വാതി

സുബ്രഹ്മണ്യപുരം എന്ന ഒരൊറ്റ തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ ആരാധകരുടെ മനസ്സിൽ ചേക്കേറിയ താരമാണ് നടി സ്വാതി റെഡ്ഢി. നായികയായി അരങ്ങേറിയ ചിത്രം സുബ്രഹ്മണ്യപുരം ആണെങ്കിലും അതിനു മുന്നേ തെലുങ്ക് സിനിമയിൽ സജീവമായിരുന്നു താരം . തുടർന്ന് 2013 -ൽ ആമേൻ എന്ന \ ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം നടത്തിയെങ്കിലും വളരെ വിരളമായിട്ടാണ് താരം മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത് . എന്നാലിതായിപ്പോൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സ്വാതി വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുകയാണ് . നടൻ ജയസൂര്യ നായകനാകുന്ന തൃശൂര്‍ പൂരം’ എന്ന ചിത്രത്തിലൂടെയാണ് സ്വാതിയുടെ മടങ്ങി വരവ്.

രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യാ-ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് സ്വാതിയും ജയസൂര്യയും എത്തുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു പക്ക തൃശൂര്‍കാരിയായിട്ടാണ് സ്വാതി ചിത്രത്തില്‍ എത്തുന്നതും ഏറെ പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്യുന്നതും.

എന്നാൽ , റൗണ്ട് ജയന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ഒരു മാസ് ആക്ഷന്‍ നായകനാണ് റൗണ്ട് ജയന്‍. വളരെ അതിശയോക്തി നിറഞ്ഞ ഒരു കഥാപാത്രമാണ് ഇത്. തൃശൂര്‍പൂരത്തിന്റെ വിവിധ ഘട്ടങ്ങളായ കൊടിയേറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് തുടങ്ങിയവയ്ക്ക് സമാനമായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

സ്വാതി റെഡ്ഡി, ജയസൂര്യ എന്നിവരെ കൂടാതെ സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടാകും. ഈ ചിത്രം മലയാള സിനിമയ്ക്ക് നിരവധി പുതുമുഖങ്ങളെ പരിചയപ്പെടുത്തും. അവര്‍ക്കെല്ലാം സിനിമയില്‍ നല്ല വേഷങ്ങള്‍ ഉണ്ടാകും,’ രതീഷ് വേഗ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു .

തൃശൂര്‍, എറണാകുളം, ഹൈദരാബാദ്, കോയിമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 65 മുതല്‍ 70 ദിവസത്തെ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

swathi reddy- malayalam- returns

Continue Reading
You may also like...

More in News

Trending

Recent

To Top