
Malayalam Breaking News
രശ്മികയോട് ആവശ്യമില്ലാത്ത ചോദ്യം വേണ്ട ! രൂക്ഷമായി പ്രതികരിച്ച് വിജയ് ദേവരകൊണ്ട !
രശ്മികയോട് ആവശ്യമില്ലാത്ത ചോദ്യം വേണ്ട ! രൂക്ഷമായി പ്രതികരിച്ച് വിജയ് ദേവരകൊണ്ട !
Published on

By
ഗീത ഗോവിന്ദം വമ്പൻ ഹിറ്റ് ആയപ്പോൾ താരമായത് രശ്മിക മന്ദന ആണ് . എന്നാൽ ചിത്രം ഹിറ്റായി മുന്നേറിയപ്പോളും വിവാദങ്ങളിൽ കുടുങ്ങേണ്ടി വന്നു രശ്മികക്ക്. കാരണം രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തിൽ നിന്നും രശ്മിക പിന്മാറിയത് ഈ ചിത്രത്തിന്റെ ഹിറ്റിണ് പിന്നാലെയാണ്.
രശ്മികക്കെതിരെ ആളുകൾ ഇതോടെ തിരിഞ്ഞു. കടുത്ത സൈബർ ആക്രമണമാണ് ഇവർക്ക് നേരിടേണ്ടി വന്നത് . രശ്മികയെ ആക്രമിക്കരുത് എന്ന മുന്നറിയിപ്പുമായി രക്ഷിത് തന്നെ രംഗത്തെത്തിയത്. ഇപ്പോൾ ഡിയർ കോംറേഡ് എന്ന ചിത്രത്തിലൂടെ രശ്മിക വീണ്ടും വിജയ് ദേവര്കൊണ്ടക്ക് ഒപ്പം എത്തിയിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് ഇടയിലും രക്ഷിത് ഷെട്ടിയുമായുള്ള ബ്രേക്കപ്പിനെ കുറിച്ചാണ് രശ്മികക്ക് അറിയേണ്ടത്.
നടി രശ്മിക മന്ദാനയോട് ബ്രേക്കപ്പിനെ കുറിച്ച് ചോദിച്ച മധ്യമപ്രവര്ത്തകന് മറുപടിയുമായി നടന് വിജയ് ദേവരകൊണ്ടയാണ് രംഗത്തെത്തിയത് . സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ പരിപാടിയിലായിരുന്നു നടിയോട് ഇതിനെ കുറിച്ച് ആരാഞ്ഞത്. ഇതിനോട് വളരെ രൂക്ഷമായ ഭാഷയിലാണ് വിജയ് പ്രതികരിച്ചത്. എനിയ്ക്ക് നിങ്ങളുടെ ചോദ്യം എന്താണെന്ന് പോലും മനസ്സിലാകുന്നില്ല. അതിന്റെ ആവശ്യമില്ല. ഇപ്പോള്‍ ചോദിക്കേണ്ട ആവശ്യമെന്താണെന്നും വിജയ് പ്രതികരിച്ചു.
വിജയ് പ്രതികരിച്ചതിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് രശ്മിക മറുപടി നല്‍കിയത്. എനിയ്ക്ക് മനസ്സിലാക്കാന്‍ പറ്റാത്തയത്ര വലിയ ചോദ്യമാണ് ഇതെന്നായിരുന്നു രശ്മികയുടെ മറുപടി . കഴിഞ്ഞ വര്‍ഷമാണ് രശ്മികയും നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹം മുടങ്ങിയത്. അന്ന് നടിയ്ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് രക്ഷിത് ആരാധകരെ താക്കീത് ചെയ്തിരുന്നു.
വിജയ് ദേവരകൊണ്ട ചിത്രമായ ഗീതാഗോവിന്ദം എന്ന് ചിത്രമാണ് രശ്മികയുടെ കരിയറില്‍ ബിഗ് ബ്രേക്ക് സമ്മാനിച്ചത്. ഈ ചിത്രം തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഗീതാ ഗോവിന്ദത്തിനു ശേഷം രശ്മികയും വിജയ് ദേവരാകൊണ്ടയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യന്‍ ഭാഷയില്‍ ചിത്രം എത്തുന്നുണ്ട്.
vijay devarakonda against media
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...