മാമോദീസ ചടങ്ങിൽ പ്രിയ തിളങ്ങിയതിന്റെ പിന്നിലെ രഹസ്യം ഇത് ! വെളിപ്പെടുത്തലുമായി ഡിസൈനർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ കുഞ്ചാക്കോ ബോബൻ . എല്ലാവരും അദ്ദേഹത്തെ പ്രിയത്തോടെ ചാക്കോച്ചാ എന്നാണ് വിളിക്കാറുള്ളത് . ചോക്ക്ലേറ്റ് ഹീറോ പരിവേഷമാണ് അദ്ദേഹത്തിന് എന്നും മലയാളികൾക്കിടയിൽ. വിവാഹം കഴിഞ്ഞതിനു ശേഷവും അതിനു യാതൊരു മാറ്റവുമുണ്ടായില്ല. വിവാഹം കഴിഞ്ഞ വർഷങ്ങൾ കഴിഞ്ഞിട്ടും താരത്തിന് കുഞ്ഞു പിറന്നിരുന്നില്ല. ഒടുവിൽ നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ താരത്തിന് കുഞ്ഞു പിറന്നു . ചാക്കോച്ചന് തന്നെയായിരുന്നു മകന്റെ ജനനത്തെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചത്.
മകന് ജനിച്ച സന്തോഷം പങ്കുവെച്ചതിന് പിന്നാലെയായാണ് പ്രിയയുടെ ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രങ്ങളും പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്. മകന് ജനിച്ചതിന് ശേഷം ചാക്കോച്ചന്റെ ലോകം കറങ്ങുന്നത് അവനിലൂടെയാണെന്ന് പ്രിയ പറഞ്ഞിരുന്നു. മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം ഇടയ്ക്കിടയ്ക്ക് എത്താറുണ്ടായിരുന്നു. മാ
ഞായറാഴ്ചയായിരുന്നു ഇസഹാക്കിന്റെ മാമോദീസ ചടങ്ങ്. നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്.മോദീസ ചടങ്ങില്‍ ഇസ മാത്രമല്ല ചാക്കോച്ചനും പ്രിയയും തിളങ്ങിയിരുന്നു. മകന്റെ മാമോദീസ ചടങ്ങില്‍ പ്രിയ അണിഞ്ഞ അനാര്‍ക്കലിക്ക് പ്രത്യേകതകളേറെയായിരുന്നു. ഡിസൈനര്‍മാരായ മരിയ ടി മരിയമാരാണ് അക്കഥ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത് . ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
പ്രത്യേകമായി ഡിൈസന്‍ ചെയ്ത അനാര്‍ക്കലിയായിരുന്നു മാമോദീസ ചടങ്ങില്‍ പ്രിയ ധരിച്ചിരുന്നത്. ആ വസ്ത്രത്തിന് പിന്നില്‍ ഒളിഞ്ഞിരുന്ന കാത്തിരിപ്പിന്റേയും സ്നേഹത്തിന്റേയും കഥ ഇപ്പോഴാണ് പരസ്യമായിരിക്കുകയാണ് . നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മകനോട് അപ്പനും അമ്മയ്ക്കും പറയാനുള്ള കാര്യങ്ങളാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സാറയുടെയും അബ്രഹാമിന്റെയും മകനായ ഇസഹാക്ക് വൈകിക്കിട്ടിയ കുഞ്ഞായിരുന്നു. ബൈബിളിലെപ്പോലെ തന്നെ വൈകിയെത്തിയ കണ്മണിയായിരുന്നു ഇസയും. ഇതോടെയാണ് ചാക്കോച്ചനും പ്രിയയും മകനായി ഈ പേര് തിരഞ്ഞെടുത്തത്. ഈ പ്രത്യേക ദിവസം നിന്റെ ആത്മീയ യാത്രയുടെ ആരംഭം അടയാളപ്പെടുത്തുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പ്. നീയാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള മറുപടി മാലാഖക്കുഞ്ഞേ, ഇസഹാക്ക് കുഞ്ചാക്കോ 16/04/2019 ദൈവം നിനക്ക് എല്ലാ സന്തോഷങ്ങളും നല്കട്ടെ, അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു. തുടങ്ങിയ സന്ദേശങ്ങളായിരുന്നു പ്രിയയുടെ അനാര്‍ക്കലിയില്‍ ആലേഖനം ചെയ്തിരുന്നത്.
മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലായാണ് വസ്ത്രം പൂര്‍ത്തിയാക്കിയത്. ഹാന്‍ഡ് വര്‍ക്കില്‍ നെയ്തെടുത്ത സില്‍വര്‍ ഗോള്‍ഡ് ത്രഡ് വര്‍ക്കുകളും ഗ്ലാസ് ബീഡ്സും ദുപ്പട്ടയുമായിരുന്നു പ്രിയ അണിഞ്ഞത്.
priya-mamodhisa-shined- social media
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...