ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ശുഭരാത്രി . യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ അനുസിത്താരയാണ് നായികയാകുന്നത്. വ്യാസൻ ഒരുക്കുന്ന ചിത്രം തിയേറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്.
സിനിമയിലെ താരങ്ങളെ കൊണ്ട് തന്നെയാണ് ചിത്രം റിലീസിന് മുൻപ് തന്നെ വാർത്തകളിൽ നിറയുന്നത് . ഏറ്റവും ശ്രദ്ധേയം , സിനിമയിലെ ദിലീപ് – സിദ്ദിഖ് കൂട്ടുകെട്ടാണ്. തുടർച്ചയായി ദിലീപും സിദ്ദിഖും ഒന്നിക്കുകയാണ്. ഇടവേളയ്ക്കു ശേഷം തിരികെയെത്തിയ ദിലീപ് ചിത്രങ്ങളിലെല്ലാം സിദ്ദിഖുമുണ്ട് .
സിനിമയിൽ ഏറ്റവും സജീവമായി ദിലീപിനെ പിന്തുണയ്ക്കുന്ന ആളാണ് സിദ്ദിഖ് . എല്ലാ പ്രതിസന്ധികളിലും സിദ്ദിഖ് ദിലീപിനെ പിന്തുണച്ചിട്ടുണ്ട് . രാമലീല ആണ് ദിലീപിന്റെ തിരിച്ചു വരവ് ചിത്രം . അതിൽ തൊട്ട് , കമ്മാര സംഭവം , ബാലൻ വക്കീൽ ഇപ്പോൾ ശുഭരാത്രി വരെ ആ കൂട്ടുകെട്ട് എത്തി നിൽക്കുകയാണ് .
ഇരുവരും ഓൺസ്‌ക്രീനിൽ നടത്തുന്ന വിസ്മയം മലയാളികൾക്ക് മുൻപ് തന്നെ പരിചിതമാണ്. കമ്മാര സംഭവത്തിൽ ദിലീപിന്റെ മകനായി എത്തിയ സിദ്ദിഖ് , ബാലൻ വക്കീലിൽ ദിലീപിന്റെ അച്ഛനായിരുന്നു . ഇപ്പോൾ പരസ്പരം പരിചിതരല്ലാത്തതോ , അഹചര്യങ്ങൾ കൊണ്ട് കോർത്തിനാക്കപ്പെടുന്നതോ ആയ കൃഷ്ണനും മുഹമ്മദും ആകുകയാണ് ഇരുവരും. എന്തായാലും മറ്റു സിനിമകളിൽ കണ്ട കൂട്ടുകെട്ടിന്റെ വിജയം ഈ ചിത്രത്തിലും ആവർത്തിക്കപ്പെടുമെന്നു ഉറപ്പാണ് .
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...