ഹുബ്ലോ അല്ല എ.പി റോയല്‍ ഓക്ക് ഓഫ്ഷോര്‍ ഡൈവർ! കമന്റിന് പിന്നാലെ സുപ്രിയ തടിയൂരി….

കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി എന്ന തലക്കെട്ടോടെ പൃഥ്വിരാജ് റേഞ്ച് റോവര്‍ ഓടിക്കുന്ന ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കാറിന്റെ സ്റ്റിയറിംഗില്‍ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകള്‍ മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും കയ്യില്‍ അണിഞ്ഞിരുന്ന വാച്ചിലാണ് ആരാധകരുടെ ശ്രദ്ധ ഉടക്കിയത്. താരത്തിന്റെ കയ്യില്‍ കിടക്കുന്നത് ‘ഹുബ്ലോ’ എന്ന ആഡംബര ബ്രാന്‍ഡ് അല്ലേ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാല്‍ ഇത് ഹുബ്ലോ അല്ലെന്നും ‘എ.പി റോയല്‍ ഓക്ക് ഓഫ്ഷോര്‍ ഡൈവര്‍’ ആണെന്നും സുപ്രിയ മറുപടി നല്കി. കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് താന്‍ സമ്മാനിച്ചതാണ് വാച്ചെന്നും സുപ്രിയ മറുപടി നല്കി.
ഇതോടെ കാറിനെ വിട്ട് ആരാധകരുടെ ചര്‍ച്ച വാച്ചിലേക്ക് വഴിമാറാന്‍ അധിക സമയം വേണ്ടി വന്നില്ല. ഏകദേശം 13 മുതല്‍ 20 ലക്ഷം വരെ വില വരുന്നതാണ് ‘എ.പി റോയല്‍ ഓക്ക് ഓഫ്ഷോര്‍ ഡൈവര്‍’ വാച്ചുകള്‍. എന്നാല്‍ കാറിനെ വിട്ട് ചര്‍ച്ച വാച്ചിലേക്ക് വഴിമാറുന്നുവെന്ന് കണ്ടതോടെ കമന്റ് ഡിലീറ്റ് ചെയ്ത് സുപ്രിയ തടിയൂരി. എന്തായാലും താരത്തിന്റെ വാച്ചിന്റെ യഥാര്‍ത്ഥ വില എത്രയാണെന്നാണ് ഇപ്പോഴും ആരാധകരുടെ സംശയം.
ആദ്യ ലംബോർഗിനി സ്വന്തമാക്കിയ താരത്തിന്റെ ഗ്യാരേജിലേക്ക് എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് ലാൻഡ് റോവറിന്റെ ആഡംബര എസ്യുവി റേഞ്ച് റോവർ. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് പൃഥ്വി വാഹനം സ്വന്തമാക്കിയത്.
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉലകനായകൻ കമൽ ഹാസൻ ചിത്രമായ തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുന്നു. സിനിമയുടെ റിലീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. ഇതേ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ്. ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മനീഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ...