ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയാണ് ഭാര്യ. കുടുംബബന്ധങ്ങളിലെ പ്രശനങ്ങളും പ്രതിസന്ധികളുമൊക്കെ സ്ത്രീകൾക്ക് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന പരമ്പരയിലെ നായകനായിരുന്നു റോൺസൺ വിൻസെന്റ് .
നന്ദൻ എന്ന കഥാപത്രം കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു . എന്നാൽ ഇപ്പോൾ നന്ദനായി ഭാര്യയിൽ അഭിനയിക്കുന്നത് റോൺസൺ അല്ല . പരമ്ബരയിലെ സുപ്രധാന കഥാപാത്രങ്ങളിലൊന്നാണ് നന്ദന്. എന്നാല്‍ അടുത്തിടെയായി പുതിയ താരമാണ് നന്ദനെ അവതരിപ്പിക്കുന്നത്. ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചാണ് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്.
ഭാര്യില് നിന്നും പിന്‍വാങ്ങിയ റോണ്സണ് സീതയില്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജഡായു ധര്മ്മനായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീതയുടെ നിഴലായി, ഒരു കൂടപ്പിറപ്പിനെ പോലെ സംരക്ഷിക്കാന്‍ താനുണ്ടാവുമെന്ന് ധര്മ്മന് പറഞ്ഞതോടെ അദ്ദേഹത്തിന്റെ വില്ലന്‍ പരിവേഷവും മാറുകയായിരുന്നു. തന്റെ സഹോദരിയെ അപായപ്പെടുത്തിയതിന് പിന്നില്‍ ഇന്ദ്രനാണെന്ന തെറ്റിദ്ധാരണ മാറിയതോടെയാണ് ഈ മനംമാറ്റം. ഭാര്യയില്‍ നിന്നും സീതയിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.
ഭാര്യയില്‍ തന്റെ കഥാപാത്രത്തിനേക്കാളും പ്രാധാന്യം വില്ലന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് താരം പിന്‍വാങ്ങിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മറ്റൊരു പരമ്ബരയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് ഭാര്യയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ലെന്നും അക്കാരണത്താലാണ് താരത്തെ പുറത്താക്കിയതെന്ന വ്യാഖ്യാനവുമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇത്തരം സംഭവങ്ങൾ മുൻപും പല സീരിയലുകളിലും ഉണ്ടായിട്ടുണ്ട് . ഒരു സമയം ഒരു സീരിയലിൽ മാത്രം അഭിനയിക്കാനുള്ള അനുമതിയെ പല താരങ്ങൾക്കും ഉള്ളു. ഇതിൽ കരാർ ലംഘനം നടത്തി മറ്റു ചാനലുകളിൽ സീരിയലിന്റെ ഭാഗമായൽ ഒന്നെങ്കിൽ ആ കഥാപത്രം മരിച്ചതായോ അല്ലെങ്കിൽ മറ്റൊരാളെ വച്ചോ ആണ് ഷൂട്ട് ചെയ്യുക .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...