
Malayalam Breaking News
കൊല്ലപ്പെട്ട ജിഷയുടെ ‘അമ്മ രാജേശ്വരി സിനിമയിലേക്ക്
കൊല്ലപ്പെട്ട ജിഷയുടെ ‘അമ്മ രാജേശ്വരി സിനിമയിലേക്ക്
Published on

ജിഷ വധക്കേസും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല .പെരുമ്ബാവൂരില്‍ അതിദാരുണമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു. തനിക്ക് ഇപ്പോള്‍ നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടുകാര്‍ പിരിച്ച് നല്കിയ പണം പലവഴിക്ക് ചെലവായെന്നും രാജേശ്വരി വ്യക്തമാക്കിയിരിക്കുകയാണ്. നവാഗത സംവിധായകന് ബിലാല്‍ മെട്രിക്സ് സംവിധാനം ചെയ്യുന്ന ‘എന്മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയിലാണ് രാജേശ്വരി അഭിനയിക്കുന്നത്. ഇത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കഥ ഒരു നാടിന്റെ കഥയാണെന്നാണ് രാജേശ്വരി പറയുന്നത്.
ജിഷ വധക്കേസില്‍ ഇപ്പോഴും കേസിലുള്‍പ്പെട്ട നിരവധി പ്രതികള്‍ പുറത്ത് ഉണ്ട്. അവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് ‘എന്മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയില്‍ വേഷമിടുന്നത്. തനിക്ക് പലതും തുറന്ന് പറയാനുണ്ടെന്നും സിനിമ ഫുള്‍ സസ്പെന്‍സ് ആണെന്നുമാണ് ജിഷയുടെ അമ്മ വ്യക്തമാക്കിയിരിക്കുന്നത്.
അടുത്ത വർഷമാണ് ‘എന്മഗജ- ഇതാണ് ലൗ സ്റ്റോറി ‘ തീയറ്ററുകളിൽ എത്തുക .നിയാസ് പെരുമ്ബാവൂരാണ്ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് .
jisha’s mother planning to be a part in a movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...