മലയാള സിനിമയിൽ അടുത്തകാലത്ത് സംഭവിച്ച ദുരനുഭവം പങ്കുവച്ച് നടി ചാർമിള. മലയാള സിനിമ വളരെയധികം മാറിപ്പോയെന്ന് പറയുകയാണ് ചാര്‍മിള. സമീപകാലത്ത് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദരനുഭവം തുറന്നു പറഞ്ഞുകൊണ്ടാണ് ചാര്‍മിള ഇക്കാര്യം പറഞ്ഞത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
‘മലയാള സിനിമ വളരെ മാറിയിട്ടുണ്ട്. അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നിര്‍മ്മാതാക്കളായ മൂന്നു ചെറുപ്പക്കാര്‍ രാത്രി മുറിയില്‍ കടന്നുവന്ന് മോശമായി സംസാരിച്ചു. അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു. ട്രെയിന്‍ ടിക്കറ്റിനുള്ള പണം കടം വാങ്ങിയാണ് തിരിച്ചു പോന്നത്. നായികയായിരുന്ന കാലത്തു പോലും ഇത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.ഇപ്പോള്‍ എന്താണ് ഇങ്ങനെയെന്നോര്‍ത്ത് വല്ലാതെ വിഷമം തോന്നി. അമ്മയില്‍ മുമ്ബ് അംഗത്വം ഉണ്ടായിരുന്നു. പക്ഷേ, പുതുക്കാന്‍ സാധിച്ചില്ല. കുടിശിക ഒരുമിച്ച് അടച്ച് ഇനി പുതുക്കാനാകുമെന്നും തോന്നുന്നില്ല.’ചാര്‍മിള പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...