കടൽക്കരയിലെ സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് നടി അമല പോൾ..
Published on

തെന്നിന്ത്യയിലെ സൂപ്പര്‍ താരസുന്ദരിയായ അമല പോൾ പങ്കുവെച്ച് കടൽക്കരയിലെ ചിത്രങ്ങൾ വൈറലാകുന്നു. താരം സര്‍ഫിങ് പഠിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമല പോൾ കുറിച്ചത് ഇങ്ങനെയാണ്. “എന്ത് ചോദ്യത്തിനും ഉത്തരം കിട്ടുന്ന ഒരു സ്ഥലമാണ് കടലോരം. സ്കൂൾ കാലത്തേക്ക് തിരിച്ചുപോവുകയാണ്. ഇത്തവണ സര്‍ഫ് സ്കൂളിലേക്കാണ്. സര്‍ഫിങ് പഠിക്കുന്നു.”
മുൻപും അമല കടലോരത്ത് നിന്നെടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. കടലോരത്തിരിക്കുന്ന നടിയുടെ ചിത്രം മത്സ്യകന്യകയെ പോലുള്ളതാക്കിയ ശേഷമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുൻപ് അമല പോൾ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്ന പല ചിത്രങങളും ഏറെ വിമര്‍ശനങ്ങൾക്ക് വഴി വെച്ചിരുന്നു.
അമലയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത് മൂന്ന് സിനിമകളാണ്. അമല പ്രധാന വേഷത്തിലെത്തുന്ന അതോ അന്ത പാർവ പോലെ, ആടൈ എന്നീ ചിത്രങ്ങൾ തമിഴിലും ബ്ലെസി ഒരുക്കുന്ന മലയാള ചിത്രം ആടുജീവിതവും അമലയുടേതായി ഈ വര്‍ഷം എത്തും. 2017ലാണ് അമലയുടേതായി ഒടുവിൽ മലയാള ചിത്രം തീയേറ്ററിലെത്തിയത്. അച്ചായൻസായിരുന്നു ആ ചിത്രം.
Amala paul new photos…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...