
Malayalam Breaking News
പാക്കിസ്ഥാന് തിരിച്ചടി നല്കിയ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ബോളിവുഡിന്റെ അഭിനന്ദന പ്രവാഹം
പാക്കിസ്ഥാന് തിരിച്ചടി നല്കിയ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ബോളിവുഡിന്റെ അഭിനന്ദന പ്രവാഹം
Published on

പാകിസ്ഥാന് തിരിച്ചടി നൽകിയ വ്യേമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ബോളിവുഡ്. പുൽവാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് തിരിച്ചടി നല്കിയ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ബോളിവുഡ് താരങ്ങളുടെ ബിഗ് സല്യൂട്ട്. അജയ് ദേവ്ഗണ്, അഭിഷേക് ബച്ചന്, മല്ലിക ഷെരാവത്ത്, വിവേക് ഒബ്റോയ് തുടങ്ങി നിരവധി താരങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്നും ഭീകര ക്യാംപുകള്‍ പൂര്‍ണമായും തകര്‍ത്തുവെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആണ് ആദ്യം ട്വീറ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണം നടന്ന് 12 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പുലര്‍ച്ചെ 3.30 ഓടെയാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും 1000 കിലോ ബോംബ് ഭീകര താവളങ്ങളില്‍ വര്‍ഷിച്ചെന്നും എഎന്‍ഐയോട് വ്യോമസേന പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇത് സംബന്ധിച്ച് ഇന്ത്യന്‍ വ്യോമസേന പ്രതികരണമൊന്നും നടത്തിയിട്ടില്ല.
പുല്‍വാമ അക്രമണത്തിന് തിരിച്ചടിയായി തീവ്രവാദി കേന്ദ്രങ്ങളില്‍ മിന്നല്‍ ബോംബാക്രമണം നടത്താനുള്ള സാദ്ധ്യതകള്‍ സേന ആരാഞ്ഞിരുന്നെന്നതരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
bollywood actors salute indian airforce
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...