
Malayalam Breaking News
ജോഷിയും ദിലീപും വീണ്ടും ഒന്നിക്കുന്നു ? വരുന്നത് വാളയാർ പരമശിവമോ ?
ജോഷിയും ദിലീപും വീണ്ടും ഒന്നിക്കുന്നു ? വരുന്നത് വാളയാർ പരമശിവമോ ?
Published on

By
ചെറിയൊരു ഇടവേളയിലായിരുന്നു സംവിധായകൻ ജോഷി. ആഇടവേളക്ക് ശേഷം പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടന്നു ഹിറ്റ് സംവിധായകൻ . ജോസെഫിലൂടെ ശക്തമായ നായക വേഷം അവതരിപ്പിച്ച് വെള്ളിത്തിര കീഴടക്കിയ ജോജു ജോർജ് , നായകനാകുന്ന ചിത്രത്തിൽ നൈല ഉഷയാണ് നായിക.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ദിലീപ് ചിത്രത്തിലേക്ക് കടക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ . വിവാദങ്ങൾക്കും കേസിനും ഇടയിൽ ഹിറ്റുകൾ സൃഷ്ടിക്കുകയാണ് ദിലീപ്. രാമലീല മുതൽ കോടതി സമക്ഷം ബാലൻ വക്കീൽ വരെ ഹിറ്റ് ആയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പ്രമുഖ സംവിധായകരെല്ലാം ദിലീപിന് പിന്നാലെയാണ് .
എന്നാൽ വളരെ സൂക്ഷ്മമായി , സാമ്യമെടുത്ത മാത്രമാണിപ്പോൾ ദിലീപ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞനുജത്തി കൂടി എത്തിയപ്പോൾ കുഞ്ഞിനും കുടുംബത്തിനും വേണ്ടി സമയം കൂടുതൽ മാറ്റി വച്ചിരിക്കുകയാണ് ദിലീപ് എന്നാണ് വിവരങ്ങൾ.
ഒരു മാധ്യമ സ്ഥാപനത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 2012ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രം ‘റണ്‍ ബേബി റണ്‍’ സമാാനമായ പ്രമേയമാണ് കൈകാര്യം ചെയ്തത്. പുതിയ ചിത്രത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റണ്‍വേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയായി ‘ വാളയാര്‍ പരമശിവം’ എന്ന ചിത്രത്തിനായി ജോഷിയും ദിലീപും ഒന്നിക്കുന്നതായി നേരത്തേ സൂചനകളുണ്ടായിരുന്നു.
dileep – joshy movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...