Connect with us

ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും; മമിത ബൈജു

Actress

ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും; മമിത ബൈജു

ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും; മമിത ബൈജു

ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ ഇടം നേടുന്നത്. പിന്നാലെ ബോക്‌സ് ഓഫീസിൽ വൻ വിജയമായി മാറിയ പ്രേമലുവിലെ നായികയായി തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ് മമിത ബൈജു.

ഇപ്പോൾ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. ഈ വേളയിൽ നടൻ വിജയിയെ കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. വിജയ് സൂപ്പർ കൂൾ മനുഷ്യൻ ആണെന്ന് ആണ് നടി പറയുന്നത്. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ ആദ്യം മുതലേ വൻ ഹൈപ്പ് കിട്ടിയ ‘ജനനായകൻ’.

ഈ ചിത്രത്തിലാണ് വിജയ്ക്കൊപ്പം നമിതയും എത്തുന്നത്. കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേൾവിക്കാരൻ ആണ് വിജയ് സാർ. ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും.

അത് കഴിഞ്ഞായിരിക്കും എനിക്ക് ബോധം വരുന്നത് ഇങ്ങനെ ഒന്നും പറയാൻ പാടില്ലല്ലോ എന്നോർത്ത്. ഒരു സൂപ്പർ കൂൾ മനുഷ്യൻ ആണ് അദ്ദേഹം എന്നാണ് മമിത ബൈജു പറഞ്ഞത്. 2026 ജനുവരി 9 ന് ആണ് ‘ജനനായകൻ’ തിയറ്ററിൽ എത്തുന്നത്. ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി തുടങ്ങിയവർ അണിനിരക്കും.

അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയയുമാണ് സഹനിർമാണം.

More in Actress

Trending

Recent

To Top