
Hollywood
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ

പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന ആദ്യ ചലച്ചിത്രതാരമാണ് അൽ പാച്ചിനോ. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അൽ പാച്ചിനോ 83ാം വയസിൽ വീണ്ടും പിതാവായിരുന്നു. കാമുകിയും നിർമ്മാതാവുമായ നൂർ അൽഫലായും ആൺകുഞ്ഞിന് റോമൻ പാച്ചിനോ എന്നാണ് പേര് നൽകിയിരിക്കുന്നത്. കൊവിഡ് സമയത്താണ് അൽ പാച്ചിനോയും നൂറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ആദ്യ കാമുകിയായ ജാൻ ടാറന്റിൽ അൽ പാച്ചിനോയ്ക്ക് 33 വയസുള്ള ജൂലി മേരി എന്ന മകളുണ്ട്.
പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിംഗ് നടത്തിയ വ്യക്തിയാണ് നൂർ അൽഫലാ എന്നാണ് റിപ്പോർട്ടുകൾ. 22 വയസിൽ നൂറിൻറെ കാമുകൻ എഴുപത്തിനാലുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് അറുപതുകാരനായ നിക്കോളാസ് ബെർഗ്രുവെനുമായും നൂർ ഡേറ്റിംഗിലായിരുന്നു.
ദ റിച്വൽ എന്ന ചിത്രത്തിലാണ് അൽ പാച്ചിനോ അവസാനമായി അഭിനയിച്ചത്. അതേസമയം, അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമൻ പാപ്പ, ഇന്റർനെറ്റിൽ സജീവ സാന്നിധ്യമുള്ള ആദ്യ മാർപാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള്‍ വ്യക്തമായി അവതരിപ്പിക്കാനും ഇന്റർനെറ്റിന്റെ സാധ്യതകൾ കർദിനാൾ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്.
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...