Connect with us

ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

Movies

ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ‌. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും ഒരുപാട് വിമർശനങ്ങൾക്ക് പാത്രമാവുകയും ചെയ്ത ചിത്രമാണ് മാർക്കോ.

ഇപ്പോഴിതാ ചിത്രം കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇൻറർനാഷനൽ ഫൻറാസ്റ്റിക് ഫിലിഫെസ്റ്റിവൽ(ബിഫാൻ)-ലാണ് ‘മാർക്കോ’യുടെ ഇൻറർനാഷനൽ പ്രീമിയർ. തിയേറ്ററുകളിൽ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഒ.ടി.ടിയിലും ചിത്രം തരംഗമായിരുന്നു.

ഇതര ഭാഷകളിലും ശ്രദ്ധ നേടിയ ചിത്രം 100 കോടിക്ക് മുകളിൽ ബോക്സ് ഓഫിസ് കലക്ഷൻ നേടിയതിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലൻറ് ചിത്രമായ ‘മാർക്കോ’ക്ക് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.

ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആയിരുന്നു നിർമാണം. ഹനീഫ് അദേനി ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമെന്ന നേട്ടവും മാർക്കോയ്ക്ക് വന്ന് ചേർന്നിരുന്നു.

More in Movies

Trending

Recent

To Top