
Malayalam
ജീത്തു ജോസഫ് ബിജു മേനോൻ – ജോജു ജോർജ് കൂട്ടുകെട്ടിൽ വലതുവശത്തെ കള്ളൻ ആരംഭിച്ചു
ജീത്തു ജോസഫ് ബിജു മേനോൻ – ജോജു ജോർജ് കൂട്ടുകെട്ടിൽ വലതുവശത്തെ കള്ളൻ ആരംഭിച്ചു
Published on

കലാപരവും, സാമ്പത്തികവുമായ നിരവധി വിജയ ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് ഇരുപത്തിയാറ് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച് പ്രശസ്തിയാർജിച്ച ആഗസ്റ്റ് സിനിമ യുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഇടപ്പള്ളി ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു ആരംഭം കുറിച്ചത്.
നടൻ ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ രംഗത്തിൽ ഗോകുൽ (ആട് ജീവിതം ഫെയിം) അഭിനയിച്ചു. ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും അംഗീകാരവുമുള്ള ഈ അഭിനേതാക്കളുടെ ആദ്യ കോമ്പിനേഷൻ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈ ലാനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്. കൊച്ചിയിലും, പരിസരങ്ങളിലും. വാഗമണ്ണിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുമെന്ന് പിആർഓ വാഴൂർ ജോസ് അറിയിച്ചു.
സംഗീതം -വിഷ്ണു ശ്യാം.
ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക്
കലാസംവിധാനം. പ്രശാന്ത് മാധവ്
മേക്കപ്പ് -ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു.
സ്റ്റിൽസ് – സാബി ഹംസ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് പേഴുംമൂട്, അനിൽ.ജി. നമ്പ്യാർ
പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...