Connect with us

കാന്താരയുടെ സംഗീത സംവിധായകൻ അജനീഷ് ലോക നാഥൻ മലയാളത്തിലേക്ക്

Malayalam

കാന്താരയുടെ സംഗീത സംവിധായകൻ അജനീഷ് ലോക നാഥൻ മലയാളത്തിലേക്ക്

കാന്താരയുടെ സംഗീത സംവിധായകൻ അജനീഷ് ലോക നാഥൻ മലയാളത്തിലേക്ക്

വൻ പ്രദർശനവിജയം നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത മാർക്കോ എന്ന ചിത്രത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻ മെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലൂടെ വലിയ ലോകമെമ്പാടും ഹരമായി മാറിയകാന്താര എന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് മലയാളത്തിലെത്തുന്നു.

മാർക്കോ എന്ന ചിത്രത്തിലും ഇൻഡ്യയിലെ മികച്ച സംഗീത സംവിധായകനായ കെ.ജി.എഫ് ഫെയിം രവിബ്രസൂറിനെ മലയാള സിനിമയിലെത്തി
ച്ചിരുന്ന ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കയാണ് അജനീഷ് ലോകനാഥനെ അവതരിപ്പിക്കുന്നതിലൂടെ. കാട്ടാളൻ്റെ വേട്ടക്കൊപ്പം അജനീഷ് ലോക്നാഥനുമെന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യം നൽകി വൻ മുതൽമുടക്കിൽ ഉയർന്ന സാങ്കേതിക മികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പെപ്പെ എന്നറിയപ്പെടുന്ന ആൻ്റെണി വർഗീസാണ്. യുവനിരയിലെ മികച്ച ആക്ഷൻ ഹീറോ ആയ ആൻ്റെണി വർഗീസ് ഈ ചിത്രത്തിൽ ആൻ്റണി വർഗീസ് എന്ന യഥാർത്ഥ പേരിൽത്തന്നെയാണ് അഭിനയിക്കുന്നത്.

വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ പ്രമുഖ മലയാള താരങ്ങൾക്കു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ഒപ്പം ബോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രണ്ടായിരത്തി ഒമ്പതിൽപുറത്തിറങ്ങിയ ശിശിര എന്ന കന്നഡ സിനിമയിലൂടെ ചലച്ചിത്ര രംഗെത്തെത്തിയ അജനീഷ് പിന്നീട്, അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിർ, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.

ലോകമാകെ തരംഗമായി മാറിയ ‘കാന്താര’യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. റിലീസിനായി ഒരുങ്ങുന്ന ‘കാന്താര ചാപ്റ്റർ 2’വിനും സംഗീതമൊരുക്കുന്നത് അജനീഷാണ്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.
മാർക്കോ നേടിയ വിജയം ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് എന്ന നിർമ്മാണ സ്ഥാപനത്തെ ഇൻഡ്യയിലെ മികച്ച ബാനറുകളിലൊന്നാക്കി മാറ്റിയിരിക്കുന്നു അതു നിലനിർത്തി കൊണ്ടുതന്നെയാണ് ക്യൂബ്സിൻ്റെ കാട്ടാളനും എത്തുക.

മികച്ച സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിൻ്റെ അണിയറയിൽ ഇനിയുമുണ്ടന്ന് നിർമ്മാതാവ് മുഹമ്മദ് ഷെരീഫ് വ്യക്തമാക്കി,
ചിങ്ങമാസത്തിൽ(ആഗസ്റ്റ് മാസത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റ് അഭിനേതാക്കളുടേയും അത്തിയറ പ്രവർത്തകരുടേയും പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top