
Tamil
സംഗീത ഇപ്പോൾ ചെന്നൈയിൽ ഇല്ല, അതുകൊണ്ട് മാത്രമാണ് ഒരുമിച്ചുള്ള ചടങ്ങുകളിൽ കാണാത്തത്. മകളുടെ പഠിപ്പുമായി ബന്ധപ്പെട്ടാണ് വിദേശത്തേയ്ക്ക് പോയത്; ജയന്തി കണ്ണപ്പൻ
സംഗീത ഇപ്പോൾ ചെന്നൈയിൽ ഇല്ല, അതുകൊണ്ട് മാത്രമാണ് ഒരുമിച്ചുള്ള ചടങ്ങുകളിൽ കാണാത്തത്. മകളുടെ പഠിപ്പുമായി ബന്ധപ്പെട്ടാണ് വിദേശത്തേയ്ക്ക് പോയത്; ജയന്തി കണ്ണപ്പൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
അദ്ദേഹത്തിന്റെ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. വിജയുടെ ഭാര്യ സംഗീതയുമായി താരം പിണക്കത്തിലാണെന്നും ഇരുവരും വേർപിരിഞ്ഞെന്നും വരെ വാർത്തകളുണ്ടായിരുന്നു. സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ടും ഏറെക്കാലമായി. എല്ലാ പരിപാടികൾക്കും വിജയ്ക്കൊപ്പം എത്താറുള്ള സംഗീത കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ള ഒരു പരിപാടിയിലും എത്താറില്ല.
നടൻ ഭാര്യ സംഗീതയുമായി വേർപിരിഞ്ഞെന്നും തൃഷയുമായി അടുപ്പത്തിൽ ആണെന്നും കഥകളുണ്ട്. അടുത്തിടെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങൾ ഒരുമിച്ച് പ്രൈവറ്റ് വിമാനത്തിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി കെട്ടുകഥകളും പുറത്തുവന്നു.
എന്നാൽ ഇപ്പോഴിതാ വിജയ്ക്കും സംഗീതയ്ക്കുമിടയിൽ യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ജയന്തി കണ്ണപ്പൻ. പ്രൊഡ്യൂസർ എഎൽ ശ്രീനിവാസന്റെ മരുമകളും വിജയ് യുടെ അമ്മ ശോഭയുടെ അടുത്ത കൂട്ടുകാരിയുമാണ് ജയന്തി. കല്യാണം കഴിഞ്ഞ് വന്ന കാലം മുതൽ സംഗീതയെ എനിക്കറിയാം. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളാണ്, വിദേശത്താണ് പഠിച്ചതൊക്കെ. പക്ഷേ അതിന്റെയൊന്നും യാതൊരു അഹംഭാവവും ഇല്ലാത്ത പെൺകുട്ടിയാണ്. വളരെ ശാന്തിമായി മാത്രമേ സംസാരിക്കൂ.
ശോഭയ്ക്കൊപ്പം പലപ്പോഴും എന്റെ വീട്ടിൽ വന്നിട്ടുണ്ട്. മുതിർന്നവരോട് സംസാരിക്കുന്നതാണെങ്കിലും, ഒരാളോട് പെരുമാറുന്നതാണെങ്കിലും വളരെ ബഹുമാനത്തോടെയാണ് ചെയ്യുന്നത്. സംസാരിക്കുന്ന രീതിയാണെങ്കിലും, ധരിക്കുന്ന വേഷമാണെങ്കിലും എല്ലാം സംഗീത അതിന്റെ മാന്യത പുലർത്തും. ഇത്രയും വലിയൊരു നടന്റെ ഭാര്യയായിട്ടും ഒരു പെൺകുട്ടിയ്ക്ക് എങ്ങനെ ഇത്ര സിംപിളായി ജീവിക്കാൻ കഴിയുന്നു എന്ന് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.
വിജയ് സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഒന്നും യാതൊരു അഭിപ്രായവും പറയാത്ത ഭാര്യയാണ്, ഒന്നിലും ഇന്റർഫിയർ ചെയ്യില്ല. അത് തന്നെയാണ് വിജയ് യുടെ ഏറ്റവും വലിയ ബലവും. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിലും ഭാര്യയ്ക്കും അമ്മ ശോഭയ്ക്കുമൊന്നും യാതൊരു എതിർപ്പുമില്ല. അത് അദ്ദേഹത്തിന്റെ സ്വാതന്ത്രമാണ്. സംഗീത ഇപ്പോൾ ചെന്നൈയിൽ ഇല്ല, അതുകൊണ്ട് മാത്രമാണ് ഒരുമിച്ചുള്ള ചടങ്ങുകളിൽ കാണാത്തത്. മകളുടെ പഠിപ്പുമായി ബന്ധപ്പെട്ടാണ് വിദേശത്തേയ്ക്ക് പോയത്. ഇവിടെ അച്ഛനും അമ്മയും ഭർത്താവും മകനുമൊക്കെയുണ്ടല്ലോ. മകളുടെ കാര്യങ്ങൾ നോക്കുക എന്നത് ഒരു അമ്മയുടെ കടമയല്ലേ. ചെന്നൈയിലേയ്ക്ക് വരാറുണ്ട്, എപ്പോൾ വെണമെങ്കിലും വരാൻ പറ്റുന്ന സാഹചര്യവും അവർക്കുണ്ട്. പിന്നെ അതിൽ ആർക്കാണ് പ്രശ്നം എന്നാണ് ജയന്തി കണ്ണപ്പൻ ചോദിയ്ക്കുന്നത്.
വിജയും തൃഷയും ഒന്നിച്ച് കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്തതിനെ ചുറ്റിപ്പറ്റി വന്ന ഗോസിപ്പുകളോടും ജയന്തി പ്രതികരിച്ചിട്ടുണ്ട്. ഒന്ന് വിട്ട് മറ്റൊന്നിലേയ്ക്ക് പോകുന്ന ഒരു കുടുംബ പശ്ചാത്തലത്തിൽ വന്ന ആളല്ല വിജയ്. ആ കുടുംബം അങ്ങനെയല്ല. ഈ തിരക്കുകളിലും മക്കളുടെയും സംഗീതയുടെയും കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്.
തൃഷയ്ക്കൊപ്പം ഒരു ഫ്ളൈറ്റിൽ യാത്ര ചെയ്യുന്നതിൽ എന്താണ് തെറ്റ്. അവർ ഒരുപാട് സിനിമകളിൽ ഒന്നിച്ച് അബിനയിച്ചിട്ടുണ്ട്, നല്ല സുഹൃത്തുക്കളാണ്. ഒരുമിച്ച് ജോലി ചെയ്യുന്ന രണ്ട് പേർ, അവരുടെ കോമൺ സുഹൃത്തായ മറ്റൊരു സഹപ്രവർത്തകയുടെ കല്യാണത്തിന് പോകുന്നു, അതിൽ തെറ്റായി എന്താണ് കാണുന്നത്. ഒളിഞ്ഞും മറഞ്ഞും ചെയ്തതല്ലലോ എന്നാണ് ജയന്തിയുടെ ചോദ്യം.
കുറച്ചു നാളുകൾക്ക് മുൻപ് സുചി ലീക്സിലൂടെ പ്രസിദ്ധി നേടിയ ഗായിക സൂചിത്രയുടെ വെളിപ്പെടുത്തലും വൈറൽ ആയിരുന്നു. വിജയുടെ വീട്ടിൽ ഇടയ്ക്കിടെ പാർട്ടി നടക്കാറുണ്ടെന്നും തൃഷ അതിൽ പ്രധാന വ്യക്തിയാണെന്നും പറഞ്ഞിരുന്നു. മാത്രമല്ല ഒരു ദിവസം തൃഷ മദ്യപിച്ചു വിജയുടെ വീട്ടിൽ ഗേറ്റിന്റെ അടുത്ത് നിന്ന് ഡാൻസ് കളിച്ചുവെന്നും സുചിത്ര പറഞ്ഞിരുന്നു ഇതെല്ലാം തന്നെ ഇവർ പ്രണയത്തിൽ ആണെന്നുള്ള കാര്യത്തിന് ആക്കാം കൂട്ടുന്നത് ആയിരുന്നു.
തൃഷ ഇനിയും വിവാഹിതയാവാതെ നിൽക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. വിജയും തൃഷയും എന്നും ഒരുമിച്ചിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് റിലേഷൻഷിപ്പ് ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്താൻ ഇരുവരും തയ്യാറാവണമെന്നാണ് ആരാധകർ താരങ്ങളോട് ആവശ്യപ്പെടുന്നത്. തൃഷ ആ ചിത്രം പുറത്ത് വിട്ടത് ഇവരുടെ ബന്ധം പറയാതെ പറയാൻ ആണെന്നും ആരാധകർ പറയുന്നു.
ഇതിനിടെ മാധ്യമപ്രവർത്തകൻ ശങ്കർ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടന്റെ ദാമ്പത്യത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയതും ചർച്ചയായിരുന്നു. വിജയും സംഗീതയും പൂർണമായിട്ടും വേർപിരിഞ്ഞോ എന്നതൊന്നും എനിക്കറിയില്ല. എന്നാൽ വിജയ് ഒരു ജോത്സ്യന്റെ അടുത്ത് നിന്നും ചില ഉപദേശങ്ങൾ കേട്ടിരുന്നു. ബ്രഹ്‌മചാരിയായി തുടരുകയാണെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയത്തിൽ ഭരിക്കാൻ സാധിക്കുമെന്ന് ഒരു ജ്യോതിഷി നടനോട് പറഞ്ഞതായാണ് പറയപ്പെടുന്നത്.
ജ്യോതിഷിയുടെ വാക്കുകൾ വിജയുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നതിനാൽ നടൻ അദ്ദേഹത്തെ അനുസരിക്കുകയായിരുന്നു. ബ്രഹ്‌മചാരിയായി തുടരണമെങ്കിൽ ഭാര്യയെ ഉപേക്ഷിക്കണം. അങ്ങനെയെങ്കിൽ സംഗീതയും വിജയും തമ്മിലുള്ള ബന്ധം വേർപിരിയാൻ സാധ്യതയുണ്ട്. അത്തരമൊരു പ്രശ്‌നമായിരിക്കാം താരത്തിന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായതെന്നുമാണ് ശങ്കർ പറയുന്നത്.
വിജയ്ക്ക് മുൻപ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തി തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിമാരായ കരുണാനിധിയും എംജിആറും ഒക്കെ അവരുടെ വ്യക്തിജീവിതം സമൂഹത്തിനു മുന്നിൽ മറച്ചു വെച്ചിട്ടില്ല. അതുപോലെ വിജയും സംഗീതയെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് ആരാധകർ പറയുന്നത്.
ലണ്ടനിലെ പ്രമുഖ വ്യവസായിയുടെ മകളാണ് സംഗീത. കോടികളുടെ സ്വത്ത് സംഗീതയ്ക്കുണ്ട്. ശ്രീലങ്കൻ തമിഴരായ സംഗീതയുടെ കുടുംബം യുകെയിലാണ് താമസം. ഒരിക്കൽ നാട്ടിലെത്തിയ സംഗീത വിജയെ നേരിട്ട് കാണുകയും പ്രണയത്തിലാകുകയും ആയിരുന്നു. പിന്നീട് ആണ് ഇവർ വിവാഹിതരായത്. വിജയുടെ കടുത്ത ആരാധികയായിരുന്നു സംഗീത. ശ്രീലങ്കക്കാരിയായ സംഗീതയെ വിജയ്ക്ക് വേണ്ടി തീരുമാനിച്ചത് അച്ഛനും അമ്മയും തന്നെയാണ്. ആരാധികയായി വന്ന പെൺകുട്ടിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ട എസ്എ ചന്ദ്രശേഖർ മകന് വേണ്ടി അവളെ ആലോചിക്കുകയായിരുന്നു.
1999 ലായിരുന്നു വിജയുടെയും സംഗീതയുടെയും വിവാഹം. രണ്ട് മക്കളുമുണ്ട്. മകൻ ജേസൺ സഞ്ജയ് സംവിധാന രംഗത്തേക്ക് കടന്നിരിക്കുന്നു. വിജയിനെയും സംഗീതയെയും ഒരുമിച്ച് കണ്ടിട്ട് ഏറെക്കാലമായി. വാരിസ് എന്ന വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സംഗീത വരാതായതോടെയാണ് അഭ്യൂഹങ്ങൾ വന്നത്.
വിജയും കുടുംബവും പ്രതികരിക്കാഞ്ഞതോടെ അഭ്യൂഹങ്ങൾ കടുത്തു. സംഗീത ലണ്ടനിൽ തന്റെ വീട്ടുകാരുടെയടുത്ത് പോയെന്ന് വരെ ഒരു ഘട്ടത്തിൽ അഭ്യൂഹം വന്നു. ദമ്പതികൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന വാദം ശക്തമാണ്. മകൻ ജേസൺ സഞ്ജയിനെയും പിതാവിനൊപ്പം കാണാറില്ല. ജേസൺ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം വിജയ് ഇതിലൊന്നും ഇടപെടുന്നില്ല. മകൻ സ്വന്തം നിലയിൽ വളർന്ന് വരണം എന്നാണ് വിജയ് ആഗ്രഹിക്കുന്നതെന്ന് സൂചനയുണ്ട്.
വിജയുടെ അവസാന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജന നായകൻ എന്നാണ് പേര്. 2025 ഒക്ടോബറിൽ ജയ നായകൻ റിലീസ് ചെയ്തേക്കും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ആണ് ജന നായകൻ. നൂറ് കണക്കിന് പാർട്ടി പ്രവർത്തകരുടെ ഇടയിൽ നിന്നും സ്റ്റൈലിഷ് ലുക്കിൽ സെൽഫി എടുക്കുന്ന വിജയ്‍യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലായിരുന്നു. വിജയ്‍യുടെ യഥാർഥ ജീവിതത്തിലെ ആരാധകർക്കൊപ്പമുള്ള സെൽഫി നിമിഷങ്ങളുമായി പോസ്റ്ററിന് സാമ്യമുണ്ട്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രം കൂടിയാണിത്.
അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയയുമാണ് സഹനിർമാണം.
ഈ സിനിമയ്ക്ക് ശേഷം സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാനാണ് വിജയുടെ തീരുമാനം. എന്നാൽ വിജയിയ്ക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അടുത്തകാലത്തായി സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ തൃഷ സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി നിറഞ്ഞു നിൽക്കുകയാണ്.
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ ഗംഭീര പ്രകടനമാണ് നടി കാഴ്ചവെച്ചത്. അതുപോലെ കൈനിറയെ സിനിമകളാണ് തൃഷയെ തേടിയെത്തുന്നത്. പക്ഷേ അതൊന്നും തനിക്ക് വേണ്ടെന്നും വിജയുടെ പാർട്ടിയിൽ ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാനും നടി തയ്യാറായിരിക്കുകയാണെന്ന് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. സിനിമ വിടുകയാണെന്ന് തൃഷ അമ്മയോടാണ് പറഞ്ഞത്.
എന്നാൽ അത് സാധ്യമല്ലെന്നും സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തൃഷയോട് അമ്മ പറഞ്ഞു. എന്നാൽ അമ്മയുടെ വാക്കുകൾ മറികടന്ന് തൃഷ സിനിമ വിടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് വിശ്വസിക്കാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. സിനിമയിൽ നിന്ന് നല്ലൊരു ഇടവേളയെടുത്ത തൃഷ ഇപ്പോൾ വിജയചിത്രങ്ങളിലൂടെ മുൻനിരയിൽ തിളങ്ങി നിൽക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ഒരിക്കലും തൃഷ ഇത്തരത്തിലൊരു തീരുമാനത്തിലെത്തില്ലെന്നാണ് ആരാധകർ പറയുന്നത്.
