Connect with us

എന്തുകൊണ്ട് സുനിയെ പിടിച്ച് ആ ഒറിജിനൽ സിമ്മും ഒറിജിനൽ ഫോണും വാങ്ങി കോടതിയിൽ ഹാജരാക്കുന്നില്ല; പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടി പോലും ചോദിക്കുന്നില്ല; ശാന്തിവിള ദിനേശ്

Malayalam

എന്തുകൊണ്ട് സുനിയെ പിടിച്ച് ആ ഒറിജിനൽ സിമ്മും ഒറിജിനൽ ഫോണും വാങ്ങി കോടതിയിൽ ഹാജരാക്കുന്നില്ല; പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടി പോലും ചോദിക്കുന്നില്ല; ശാന്തിവിള ദിനേശ്

എന്തുകൊണ്ട് സുനിയെ പിടിച്ച് ആ ഒറിജിനൽ സിമ്മും ഒറിജിനൽ ഫോണും വാങ്ങി കോടതിയിൽ ഹാജരാക്കുന്നില്ല; പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടി പോലും ചോദിക്കുന്നില്ല; ശാന്തിവിള ദിനേശ്

കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. അതേ വർഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി.

തുടർന്ന് ഹൈക്കോടതിയിൽ നിന്നും നടന് ജാമ്യം ലഭിക്കുകയായിരുന്നു. അന്ന് മുതൽ ആരംഭിച്ച നടിയുടെ നിയമപോരാട്ടങ്ങൾ ഏഴാം വർഷത്തിലേയ്ക്ക് കടക്കവെ അന്തിമ വിധി വരാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. കേസിൽ ദിലീപിനെ കൂടി പ്രതിചേർക്കുന്നതിന് കൃത്യമായ തെളിവുകൾ ലഭ്യമാണെന്നാണ് പൊലീസ് നിരന്തരം അവകാശപ്പെടുന്നത്. എന്നാൽ മറുവശത്ത് അദ്ദേഹത്തെ കേസിൽ കുടുക്കാൻ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് വാദിക്കുന്നവരും നിരവധിയാണ്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ദിലീപിനെ പിന്തുണച്ച് കൊണ്ടും വിമർശിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നത്. അതിൽ ഒരാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഇപ്പോഴിതാ കോടതി വിധിക്ക് മുമ്പ് ദിലീപിനെ കുറ്റവാളിയായി വിധിച്ച ചാനലുകളുടേയും സിനിമയിലെ ചില വ്യക്തികളുടേയും കെണിയിൽ പൊതുജനം വീഴുകയായിരുന്നുവെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്.

ഇക്കാര്യം ഞാൻ ദിലീപിനോടും പറഞ്ഞിട്ടുണ്ട്. അല്ലാത്തെ ആളുകളെ ഞാൻ കുറ്റം പറയില്ല. ചാനലുകളായ ചാനലുകളെല്ലാം ഇവൻ തന്നെയാണ് ഇത് ചെയ്തത് എന്ന് പറയുമ്പോൾ ജനത്തിന് അല്ലെന്ന് പറയാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു. പൊലീസുകാർ അഞ്ചെട്ട് കൊല്ലമായി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപാണ് കുറ്റം ചെയ്തതെന്ന്.

പൊലീസുകാർ പറയുമ്പോൾ ജനവും വിശ്വസിക്കുമല്ലോ. കോടതി വിധി വരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും ചിലർ ദിലീപിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഈ പോസ്റ്റിന് അടിയിലും അവർ അത് കുറിച്ചുകൊണ്ടിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. എന്നാൽ ഞാൻ അതിന് പുല്ലുവില മാത്രമേ കൊടുക്കുകയുള്ളുവെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ദിലീപ് പറഞ്ഞു.

സദ്ഗുണ സമ്പന്നനായ പൾസർ സുനി എന്ന മഹാത്മാവിനെ ഒരു വലിയ ഗ്രൗണ്ടിൽ കൊണ്ടിരുത്തി റിപ്പോർട്ടർ ചാനലിനായി ഒളി ക്യാമറ എന്ന അറേഞ്ച്ഡ് ക്യാമറ തുറന്നു വച്ച് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ ഒറിജിനൽ മെമ്മറി കാർഡും അത് ചിത്രീകരിച്ച ഫോണും ഞാൻ ഭദ്രമായി സൂക്ഷിക്കുന്നു എന്ന് പറഞ്ഞ കഥ നിങ്ങളൊക്കെ കണ്ടതായിരിക്കും. നിങ്ങൾ മറക്കും, പക്ഷെ ഞാൻ അതും മറന്നിട്ടില്ല.

കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഏതെങ്കിലും ഒരു പോലീസുകാരനോ ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നോ പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടിയോ അവർക്കായി നെഞ്ചിലടിച്ച് ക്യാമറകൾക്കും ചാനലുകൾക്കും മുമ്പിൽ അന്തി ചർച്ചയ്ക്ക് കരയുന്ന, തെറിവിളിക്കുന്ന ആണോ പെണ്ണോ ഒരാളുപോലും അതേക്കുറിച്ച് ചോദിക്കുന്നത് കണ്ടില്ല.

അവനെ പിടിച്ച് എന്തുകൊണ്ട് നിങ്ങൾ ആ ഒറിജിനൽ സിമ്മും ഒറിജിനൽ ഫോണും വാങ്ങി കോടതിയിൽ ഹാജരാക്കുന്നില്ല. അതിജീവിതയുടെ കേസ് വാദിക്കുന്നവർ ഒരക്ഷരം പറഞ്ഞോയെന്ന് നിങ്ങൾ ആലോചിക്കണം. ഒർജിനൽ കാർഡ് ദിലീപിന്റെ പക്കൽ ഉണ്ട് എന്ന് ആക്രോഷിച്ച വമ്പന്മാർ ഇവിടെ ഉണ്ടായിരുന്നല്ലോ. കാനഡയിൽ കാർഡുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പിള്ളര് ഒറിജിനൽ കാർഡ് വെച്ച് പീഡന ദൃശ്യം കണ്ടു എന്നൊക്കെ വാചകം അടിച്ചവനൊക്കെ അണ്ണാക്കിൽ പഴവും തിരുകി മിണ്ടാതെ ഇരിക്കുകയാണ്.

ആർക്കും ഒറിജിനനും ഡ്യൂപ്ലിക്കേറ്റും ഒന്നും വേണ്ട. ദിലീപിനെ ശിക്ഷിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമേ എല്ലാവർക്കുമുള്ളു. ശരിയല്ലേ? ഇങ്ങനെ ഞാൻ ചോദിക്കുമ്പോഴാണ് ഇതിന്റെ താഴെ തന്ന് ചിലർ കോവാലൻ എത്ര തന്നുവെന്ന കമന്റ് ഇടുന്നത്. വൃത്തികെട്ടവന്മാരെ അങ്ങനെ ചോദിക്കുക്കുയുള്ളു. ജീവിതത്തിൽ സത്യസന്ധത വേണം എന്ന് വിചാരിക്കുന്ന, കാര്യങ്ങൾ സത്യസന്ധതയോടെ കാണണം എന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ള ഒരുത്തന്റെ പ്രോഗ്രാമിന്റെ താഴെ വന്നാണ് നിനക്ക് എത്ര കിട്ടി എന്ന് ചോദിക്കുന്നത്. ഞാൻ കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ സൈബർ കേസാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

പ്രിൻസ് ആൻഡ് ഫാമിലിയുടെ ഓഡിയോ ലോഞ്ചിങ്ങിൽ ദിലീപ് പറഞ്ഞ ഒരു വാചകമുണ്ട്. എങ്ങനെ വേണമെങ്കിലും അതിനെ എടുക്കാം. കുറേ വർഷങ്ങൾ മുമ്പ് എന്നെ അടിച്ചിടാൻ വേണ്ടി കൂടെ നിന്ന ആൾക്കാരല്ലേ നിങ്ങളൊക്കെ എന്നാണ് സദസ്സിനെ നോക്കി അദ്ദേഹം ചോദിച്ചത്. ഇപ്പോൾ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ നോക്കുന്ന സമയത്ത് നിങ്ങൾക്ക് എന്റെ കൂടെ നിന്നുകൂടെ എന്ന് അപേക്ഷ രൂപത്തിലും ചോദിക്കുന്നു. ഇത് കണ്ട ഒരുത്തൻ പറയുന്നത് സിമ്പതിക്ക് വേണ്ടിയാണ് ദിലീപ് ഇങ്ങനെ പറയുന്നതെന്നാണ്.

‘ഇയാൾ നശിപ്പിച്ചവരുടെ ശാപം തീക്കനലായി പിന്നാലെ വരുമെന്ന് ഓർത്തില്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്. എത്ര പെട്ടെന്നാണ് ജനപ്രിയനായിരുന്ന ഒരു നടനെ കൊള്ളക്കാരനാക്കി മാറ്റുന്നത്. ഇങ്ങനെ എഴുതുന്നവരും അത് സൂക്ഷിച്ചോ. ദിലീപിനെതിരെ ഇതുപോലുള്ള അലവാലാതിത്തരം എഴുതിവെച്ചാൽ നിനക്കും കാലം മറുപടി തരുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

മഞ്ജു വാര്യർ ഒരു വെടിപൊട്ടിച്ചതോടെയാണ് കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത് എന്നാണ് ശാന്തിവിള ദിനേശ് നേരത്തെ പറഞ്ഞിരുന്നത്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞ് നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എറണാകുളത്ത് സിനിമാക്കാർ ഒന്നിച്ചുകൂടിയ സ്ഥലത്ത് വെച്ചാണല്ലോ മഞ്ജു വാര്യർ ആദ്യം വെടിപൊട്ടിച്ചത്. ഇതൊരു ഗൂഡാലോചനയാണെന്ന്. ആ സമയത്ത് പൾസർ അടക്കം ഏഴെണ്ണം അകത്തു കിടക്കുകയാണ്. അഞ്ചു മാസം കഴിഞ്ഞ് പൾസർ പറഞ്ഞതിന്റെ പേരിൽ ദിലീപ് ജൂലൈ മാസത്തിൽ അറസ്റ്റിലാകുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. ലൈറ്റ്സ് ആക്ഷൻ ക്യാമറ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതുവരെ ഞാൻ ആരുടെയും പേര് പറയില്ല, പറഞ്ഞിട്ടില്ല, കുറ്റവാളികളെ പോലീസ് പിടിക്കട്ടെ എന്ന് മാന്യമായി പറഞ്ഞ ആളായിരുന്നു ഈ ആക്രമിക്കപ്പെട്ട യുവ നടി. ഫെബ്രുവരി 17ന് ദിലീപിന്റെ കൊട്ടേഷൻ എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാവും യുവനടി ദിലീപിന്റെ പേര് പിറ്റേന്ന് തന്നെ പോലീസിനോട് പറയാത്തത് അല്ലെങ്കിൽ പിടി തോമസ് കാണാൻ വന്നപ്പോൾ അദ്ദേഹത്തിനോടെങ്കിലും പറയാത്തതെന്ന് മനസ്സിലാകുന്നില്ല.

എന്തായാലും ഒരു കാര്യം ഉറപ്പായി. ഈ നാട്ടിൽ പൾസർ സുനിമാർക്ക് മാത്രമേ ജീവിക്കാൻ കഴിയൂ. അല്ലാതെ നിയമത്തിനേയും പോലീസിനേയും പേടിച്ച് മാന്യമായി ജീവിക്കണമെന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ളവർക്ക് ജീവിക്കാൻ പറ്റിയ നാടല്ല കേരളം. ബാറിൽ കയറി അടിച്ചുപൊട്ടിച്ചും ക്യാമറയുടെ മുന്നിലിരുന്ന് എന്റെ കയ്യിൽ ഒറിജിനൽ സിമും ഒറിജിനൽ ഫോണും ഉണ്ടെന്ന് മാത്രമല്ല, ഞാൻ തന്നെയാണ് ചെയ്തതെന്ന് പച്ചക്ക് പറയുന്ന പൾസർ സുനിമാർക്ക് ഇവിടെ സുഖമായി ജീവിക്കാം. അവർക്കൊക്കെ പൊലീസിന്റെയും ഭരിക്കുന്നവരുടേയും പിന്തുണ കിട്ടുന്നു.

എന്നേപോലുള്ളവരുടെ കാര്യത്തിൽ ഏതെങ്കിലും ഒരു നടിയുടെ പേര് പറഞ്ഞാൽ അവൾ കൊണ്ടുവന്ന പേപ്പർ കൊടുത്താൽ അപ്പോ വാറണ്ടും കൊണ്ടുവരുന്ന നാടാണ് ഇത്. ഞാൻ അതേക്കുറിച്ച് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. നമ്മൾ സ്ത്രീകളോട് കാണിക്കുന്ന ഒരു ബഹുമാനം ഉണ്ട്. ആ ബഹുമാനത്തിന് എനിക്ക് കിട്ടിയ പ്രതിഫലം പോക്സോ കേസിലെ പ്രതിയാക്കുക എന്നായിരുന്നു. നിങ്ങൾ ആലോചിച്ചു നോക്കൂ, തെമ്മാടികളാണ് ഈ നാട്ടിൽ നന്നായി ജീവിക്കുന്നത്.

ഞാൻ ഒരു സംവിധായകൻ തെമ്മാടിത്തരം കാണിച്ചതിനെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ അയാൾക്ക് കേസ് കൊടുക്കാൻ പറ്റാത്തതുകൊണ്ട് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കൊണ്ട് കേസ് കൊടിപ്പിച്ച് എന്നെ പോക്സോ കേസിലെ പ്രതിയാക്കിയ നാടാണ്. പക്ഷേ അയാളെയാണ് എന്റെ പാർട്ടി ഭരിക്കുന്ന കേരളത്തിൽ കൊണ്ടുനടക്കുന്നത്. അയാൾക്ക് എന്തെല്ലാം ചെയ്തു കൊടുക്കാൻ പറ്റുമോ അതെല്ലാം ചെയ്തുകൊടുക്കുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി ദിലീപ് മാത്രമാണ് എന്നാണ് ശാന്തിവിള ദിനേശ് നേരത്തെ പറഞ്ഞിരുന്നത്. വേറെ ആർക്കുണ്ട്, അതിജീവിതയ്ക്കുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടോ? ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ടോ? ഇവർക്ക് ആർക്കുമില്ല. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അന്നത്തെ ഡി ജി പിയായിരുന്ന സെൻകുമാർ എന്താണ് പറഞ്ഞത്. തന്റെ മുന്നിൽ വന്ന ഒരു ഫയലിലും ദിലീപിനെ ഈ കേസിൽ കുടുക്കാൻ കഴിയുന്ന തെളിവുകൾ ഇല്ലെന്ന് പറഞ്ഞത് എല്ലാവരും മറന്നോ. അദ്ദേഹം ഇപ്പോൾ ബി ജെ പിയിലേക്ക് പോയെങ്കിലും ഇപ്പോഴും തലസ്ഥാനത്ത് ജീവിച്ചിരിപ്പുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

അതേസമയം, നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.

പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.

തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.

More in Malayalam

Trending

Recent

To Top