Connect with us

കോടതി വിധിക്ക് മുമ്പ് ദിലീപിനെ കുറ്റവാളിയായി ചിത്രീകരിച്ച കുറേ ചാനലുകളുടേയും സിനിമാ എതിരാളികളുടേയും കെണിയിൽ പൊതുജനം വീണതാണ്, പൊതു ജനത്തെ ഞാൻ തെറ്റുപറയില്ല; ശാന്തിവിള ദിനേശ്

Malayalam

കോടതി വിധിക്ക് മുമ്പ് ദിലീപിനെ കുറ്റവാളിയായി ചിത്രീകരിച്ച കുറേ ചാനലുകളുടേയും സിനിമാ എതിരാളികളുടേയും കെണിയിൽ പൊതുജനം വീണതാണ്, പൊതു ജനത്തെ ഞാൻ തെറ്റുപറയില്ല; ശാന്തിവിള ദിനേശ്

കോടതി വിധിക്ക് മുമ്പ് ദിലീപിനെ കുറ്റവാളിയായി ചിത്രീകരിച്ച കുറേ ചാനലുകളുടേയും സിനിമാ എതിരാളികളുടേയും കെണിയിൽ പൊതുജനം വീണതാണ്, പൊതു ജനത്തെ ഞാൻ തെറ്റുപറയില്ല; ശാന്തിവിള ദിനേശ്

മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള ചില കാര്യങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്. ഇപ്പോഴിത അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമകളായ തുടരുമിനെ കുറിച്ചും പ്രിൻസ് ആന്റ് ഫാമിലി‌യെ കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

തുടരും സിനിമ വലിയ വിജയമായതോടെ സൂപ്പർ താരങ്ങളുടെയെല്ലാം ഓപ്പൺ ഡേറ്റ് തരുൺ മൂർത്തിക്ക് ലഭിച്ചതായി ദിനേശ് പറയുന്നു. പക്ഷെ ഇനിയങ്ങോട്ട് വളരെ സൂക്ഷിച്ച് നീങ്ങിയില്ലെങ്കിൽ തരുണിന്റെ കരിയറിനെ ബാധിക്കാൻ സാധ്യതയുള്ളതായും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. എനിക്ക് എപ്പോഴും സിനിമയെ കുറിച്ച് തോന്നിയൊരു കാര്യമുണ്ട്. ഒരു സിനിമ വിജയിച്ചുവെന്ന് വെച്ചോളൂ. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരും സിനിമ എടുക്കുന്നത്.

അങ്ങനെ വലിയ വിജയമായ ഒരു സിനിമ വന്നാൽ ആ സിനിമയുമായി സഹകരിച്ചവർക്കൊക്കെ പുതിയ ഓഫറുകൾ കൊണ്ട് നിന്ന് തിരിയാൻ പറ്റാത്ത തരത്തിലാകും. ഏത് സ്വീകരിക്കണമെന്ന് പോലും അറിയാതെ കൺഫ്യൂഷനിലാകും.‍ ഇത്തരത്തിലുള്ള ഒരുപാട് സിനിമകളുടെ ചരിത്രം എനിക്ക് അറിയാം. അഞ്ച് സിനിമ പരാജയപ്പെട്ടിട്ട് ഒന്ന് വിജയിച്ചാലും മതി പിന്നെ നിൽക്കാൻ പറ്റില്ല ആ ആളിന്. കേരളത്തിൽ നിന്ന് മാത്രം നൂറ് കോടി നേടിയ സിനിമയായി മാറുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് രഞ്ജിത്ത് നിർമ്മിച്ച തുടരും.

ഇന്ത്യയെ മാറ്റി നിർത്തി മറ്റ് രാജ്യങ്ങളിൽ നിന്നെല്ലാമായി 93 കോടിയാണ് സിനിമ കലക്ഷനായി നേടിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ പാട്ട് മൂന്ന് കോടിക്ക് അടുത്ത് നൽകിയാണ് സോണി ലൈവ് വാങ്ങിയത്. അങ്ങനെ ചരിത്ര വിജയമായി മാറുകയാണ് തുടരും. പത്ത് വർഷം സംവിധാനം ചെയ്താലും തീരാത്ത അത്രത്തോളം ഓഫറുകളാണ് തരുൺ മൂർത്തിക്ക് തുടരും വിജയമായതോടെ വരുന്നതെന്നാണ് ഞാൻ അറിഞ്ഞത്. കേട്ടപ്പോൾ അതിശയം തോന്നി.

മറ്റൊരു സിനിമ ചെയ്യാൻ കൂടി മോഹൻ‌ലാൽ ഓപ്പൺ‌ ഡേറ്റ് തരുൺ മൂർത്തിക്ക് കൊടുത്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. നടൻ സൂര്യയുടേയും ഓപ്പൺ ഡേറ്റ് തരുൺ മൂർത്തിക്ക് കിട്ടിയിട്ടുണ്ട്. ദുൽഖർ സൽമാൻ, കാർത്തി, ശിവകാർത്തികേയൻ തുടങ്ങിയവരും ദിലീപ് അടക്കം മാർക്കറ്റ് വാല്യുവുള്ള മലയാളത്തിലെ ഭൂരിഭാ​ഗം താരങ്ങളും തരുൺ മൂർത്തിക്ക് ഓപ്പൺ ഡേറ്റ് കൊടുത്തിട്ടുണ്ട്. ഇനി ഇപ്പോൾ ആര് സിനിമ പിടിക്കണമെന്ന് ചിന്തിച്ചാലും ഈ സിനിമ ചെയ്യണമെങ്കിൽ തരുൺ മൂർത്തി തന്നെ വേണമെന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ്.

അതാണ് സിനിമയുടെ ശാപം എന്ന് ഞാൻ പറയുന്നത്. ഇനി ശരിക്കും സൂക്ഷിക്കേണ്ടത് തരുൺ മൂർത്തിയാണ്. കാരണം അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമ തുടരുമിന്റെ പകുതി വിജയമെങ്കിലും നേടിയില്ലെങ്കിൽ തരുൺ മൂർത്തിക്കാകും അതിന്റെ അപകടം. കാരണം ഇവരെല്ലാം മുങ്ങി കളയും. പിന്നെ വിളിച്ചാൽ ഫോൺ എടുക്കുകയില്ല. ഒരുപാട് ആലോചിച്ച് ചിന്തിച്ച് മാത്രമെ ഓരോ സിനിമയും ചെയ്യാവൂവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപ് സിനിമ പ്രിൻസ് ആന്റ് ഫാമിലിക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളെ കുറിച്ചും നെ​ഗറ്റീവ് റിവ്യുകളോട് തനിക്കുള്ള എതിർപ്പും പുതിയ വീഡിയോയിലൂടെ ശാന്തിവിള ദിനേശ് പങ്കുവെച്ചു. ദിലീപ് സിനിമയെ കുറിച്ച് താൻ സംസാരിക്കുന്നത് പണം വാങ്ങിയിട്ടല്ലെന്നും ദിനേശ് ആവർത്തിച്ചു. കോവലൻ വീണ്ടും പൈസ അയച്ച് തന്നോ, കോവലന്റെ കയ്യിൽ നിന്നും എത്ര ലക്ഷം കിട്ടി എന്നൊക്കെ തുടങ്ങി ദിലീപിനേയും എന്നേയും കണക്ട് ചെയ്ത് ഞാൻ ഈ വീഡിയോ ചെയ്ത് കഴിയുമ്പോൾ കുറേ പമ്പര വിഡ്ഢികൾ കമന്റ് എഴുതുമെന്ന് എനിക്ക് അറിയാം.

അതിലൂടെ എന്തെങ്കിലും സുഖം എഴുതുന്നവന് കിട്ടുകയാണെങ്കിൽ കിട്ടികൊള്ളട്ടേ. എന്തായാലും ദിലീപിന്റെ നൂറ്റിഅമ്പതാമത്തെ ചിത്രം വലിയ വിജയമായിരിക്കുന്നു. ഈ വിജയം ദിലീപിന് ഒരു അനു​ഗ്രഹമായിയെന്ന് ഞാൻ‌ പറയും. ദിലീപിന്റെ അവസ്ഥ മോശമായതിനാലാണോ പറഞ്ഞ തുക കുറവായതുകൊണ്ടാണോയെന്ന് അറിയില്ല നിർമ്മാതാവ് ലിസ്റ്റിൽ സ്റ്റീഫൻ പ്രിൻസ് ആന്റ് ഫാമിലിയുടെ സാറ്റ്ലൈറ്റും ഒടിടിയും വിറ്റിരുന്നില്ല. സിനിമ സൂപ്പർ​​​ഹിറ്റായതുകൊണ്ട് ഇനി ലിസ്റ്റിന് വലിയ തുക ലഭിക്കാൻ സാധ്യതയുണ്ട്.

മുടക്ക് മുതലും ലാഭവും തിയേറ്റർ കലക്ഷനിലൂടെ തന്നെ പ്രിൻസ് ആന്റ് ഫാമിലിക്ക് കിട്ടിയത്രെ. അതുപോലെ ഈ സിനിമയെ ഇകഴ്ത്തിക്കൊണ്ട് റിവ്യു ചെയ്തവൻ തന്നെ പറയുന്നു എന്റെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയി ​ദിലീപേട്ടൻ വിജയിച്ചുവെന്ന്. അതോടെ തന്നെ ആ റിവ്യൂവറുടെ സിനിമ വിലയിരുത്തൽ പക്ഷപാതപരവും വ്യക്തിഹത്യയുടേയും ഭാ​ഗമാണെന്ന് മനസിലായിക്കാണുമല്ലോ.

തനിക്ക് ഇഷ്ടമല്ലാത്തവരേയും തനിക്ക് തരേണ്ടത് തരാത്തവരേയും വധിക്കാനുള്ള ഉപാധിയായി നവമാധ്യമത്തെ ​ദുരുപയോ​​ഗം ചെയ്യുന്നുവെന്നതാണ് വർത്തമാന കാലത്തെ അവസ്ഥ. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിൽ നിന്നാണ് പ്രിൻസ് ആന്റ് ഫാമിലിയെ ദിലീപ് വിജയ സിനിമയാക്കി മാറ്റിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെ സദസിനെ നോക്കി ദിലീപ് ചോദിച്ച ഒരു ചോദ്യമുണ്ട്.

കുറേ വർഷങ്ങൾക്ക് മുമ്പ് എന്നെ അടിച്ചിടാൻ വേണ്ടി കൂടെ നിന്ന ആൾക്കാരല്ലേ നിങ്ങളൊക്കെ. ഇപ്പോൾ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്ന സമയത്ത് നിങ്ങൾക്ക് എന്റെ കൂടെ നിന്നൂടെ എന്നാണ് സദസിനെ നോക്കി ദിലീപ് ചോദിച്ചത്. കോടതി വിധിക്ക് മുമ്പ് ദിലീപിനെ കുറ്റവാളിയായി ചിത്രീകരിച്ച കുറേ ചാനലുകളുടേയും സിനിമാ എതിരാളികളുടേയും കെണിയിൽ പൊതുജനം വീണതായാണ് ഞാൻ കരുതുന്നത്. ഇക്കാര്യം ഞാൻ ദിലീപിനോടും പറഞ്ഞു.

അല്ലാതെ പൊതു ജനത്തെ ഞാൻ തെറ്റുപറയില്ല. ദിലീപ് തന്നെയാണ് കൃത്യം ചെയ്തതെന്ന് ചാനലുകളായ ചാനലുകളെല്ലാം പറയുമ്പോൾ അല്ലായെന്ന് ജനത്തിന് പറയാൻ പറ്റുമോ? എത്ര പെട്ടന്നാണ് ജനപ്രിയനായ ഒരു നടനെ കൊള്ളക്കാരനായി മാറ്റുന്നത് എന്നൊന്ന് ആലോചിച്ച് നോക്കൂ. ദിലീപിനെ വിമർശിച്ച് കമന്റെഴുതുന്നവർക്കും കാലം മറുപടി കൊടുക്കും. എത്ര നല്ല പടമായാലും ദിലീപിന്റേതാണെങ്കിൽ വിജയിക്കില്ലെന്നാണ് വിമർശിച്ചവർ പറഞ്ഞത്.

പക്ഷെ ദിലീപിന്റെ ഭാ​ഗ്യം കൊണ്ടാണോ ലിസ്റ്റിൻ സ്റ്റീഫന്റെ ഭാ​ഗ്യം കൊണ്ടാണോയെന്ന് അറിയില്ല പടം ഹിറ്റായി. ആന്റണി പെരുമ്പാവൂരുമായി ചേർന്ന് ദിലീപ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർ‌​ഗനൈസേഷൻ ഓഫ് കേരള എന്ന സംഘടനയുണ്ടാക്കിയല്ലോ. ഇപ്പോൾ ഫിയോക്കാണല്ലോ തിയേറ്ററുകാരുടെ ഏറ്റവും വലിയ സംഘടന. ഈ ഒറ്റ കാരണം കൊണ്ട് ലിബർട്ടി ബഷീറെന്ന പഴയ നേതാവ് ദിലീപിനെ പറ്റി എന്തൊക്കെ വെച്ച് കാച്ചിയെന്ന് അദ്ദേഹത്തിന് പോലും പറയാൻ കഴിയില്ല.

ഇതേ ലിബർട്ടി ബഷീർ പ്രിൻസ് ആന്റ് ഫാമിലി തന്റെ തിയേറ്ററിൽ റിലീസായ വിശേഷങ്ങൾ ഒരു മടിയും ഇല്ലാതെ തുറന്ന് പറഞ്ഞിരിക്കുന്നു. രാത്രി ഷോയ്ക്കും തിയേറ്റർ ഫുള്ളാകുന്നത് കണ്ട് അദ്ദേഹം അതിശയപ്പെട്ടുവെന്നാണ് പറയുന്നത്. കുടുംബങ്ങളാണ് പ്രിൻസ് ആന്റ് ഫാമിലി വിജയിപ്പിച്ചതെന്നും ലിബർട്ടി ബഷീർ തുറന്ന് പറഞ്ഞിരുന്നു എന്നും പറഞ്ഞാണ് ശാന്തിവിള ദിനേശ് അവസാനിപ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ശക്തമായി നിലകൊണ്ടവരിൽ ഒരാളാണ് നിർമ്മാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. ചാനൽ ചർച്ചകളിലടക്കം നിരന്തരം ലിബർട്ടി ബഷീർ ദിലീപിനെതിരെ തുറന്നടിച്ചിരുന്നു. ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചടക്കം ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. മാത്രമല്ല ദിലീപിനെതിരെ ലിബർട്ടി ബഷീർ 10 കോടിയുടെ മാനനഷ്ടക്കേസും കൊടുത്തിരുന്നു.

കേസിൽ തന്നെ പ്രതിയാക്കിയതിന് പിന്നിൽ ലിബർട്ടി ബഷീർ ഉണ്ടെന്ന് ദിലീപ് പറഞ്ഞതിനെതിരെയായിരുന്നു മാനനഷ്ടക്കേസ്. എന്നാലിപ്പോൾ അതേ ദിലീപിന്റെ സിനിമയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ലിബർട്ടി ബഷീർ. പ്രിൻസ് ആൻഡ് ഫാമിലി സൂപ്പറാണെന്നും ദിലീപിന്റെ തിരിച്ചുവരവാണെന്നുമാണ് ലിബർട്ടി ബഷീർ പറഞ്ഞിരുന്നത്.

ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനാണ് ലിബർട്ടി ബഷീറിന്റെ ആശംസാ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്. കുറേക്കാലത്തിന് ശേഷം തുടരും എന്ന പടത്തിനാണ് പതിനഞ്ചും ഇരുപതും ഒക്കെ ടിക്കറ്റുകൾ ഒരുമിച്ച് വിറ്റ് പോകുന്നത് കാണുന്നത്. അതേ പോലെ തന്നെ കഴിഞ്ഞ നാലഞ്ച് ദിവസമായി പതിനഞ്ചും ഇരുപതും ടിക്കറ്റുകൾ കൂട്ടത്തോടെ ഫാമിലികളിൽ നിന്നാണ് വിളിച്ചിട്ട് എടുക്കുന്നത്. അത് നല്ല സിനിമയുടെ ഒരു ലക്ഷണം തന്നെയാണ്. പ്രിൻസ് ആൻഡ് ഫാമിലി തന്നെ പടം തന്നെയാണ്. അവസാനത്തെ 20 മിനുറ്റൊക്കെ സൂപ്പറായിട്ടുണ്ട് എന്നാണ് പറയുന്നത്. ദിലീപിന്റെ ഈ പടം വന്നതിന് ശേഷം രാത്രി 11 മണിക്കും 12 മണിക്കുമൊക്കെ ശേഷവും തിയറ്ററുകൾ ഫുൾ ആണെന്നത് പടത്തിന്റെ വിജയത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്.

രാത്രി 12 മണിക്ക് ശേഷം അഡീഷണൽ ഷോ ഇടേണ്ടി വരുന്നുണ്ട്. അത് തന്റെ തിയറ്ററിൽ മാത്രമല്ല, ഈ പടം കളിക്കുന്ന കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ വിജയമാണ്. ഈ പടത്തിനും വരാൻ പോകുന്ന എല്ലാ പടങ്ങൾക്കും ദിലീപിനും മാജിക് ഫ്രെയിംസിനേയും ആശംസകൾ അറിയിക്കുന്നു, എന്നുമാണ് ലിബർട്ടി ബഷീർ പറഞ്ഞിരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ചാനൽ ചർച്ചകളിൽ പ്രധാനമായും ഉയർന്നിരുന്ന ശബ്ദം ലിബർട്ടി ബഷീറിന്റേതായിരുന്നു. ഇതിന്റെ കാരണത്തെ കുറിച്ച് പല്ലിശ്ശേരി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. വിതരണകമ്പനിയും നിർമാണ കമ്പനിയുമെല്ലാം ഉണ്ടായിരുന്ന ഒരാളായിരുന്നു ലിബർട്ടി ബഷീർ. എന്നാൽ ഒറ്റ ദിവസം കൊണ്ടാണ് ദിലീപ് ഇദ്ദേഹത്തെ ഒതുക്കി കളഞ്ഞത്. അന്ന് മുതൽ തുടങ്ങിയതാണ് ഇവർ തമ്മിലുള്ള മാനസിക എതിരാളിത്തം.

അതുകൊണ്ടു തന്നെ എതിരാളികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇരു കൂട്ടരും ഇരു ഭാഗത്ത് നിന്നും ചിന്തിച്ചിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാൻ പലരും ശ്രമിച്ചിരുന്നുവെങ്കിലും ലിബർട്ടി ബഷീർ അന്ന് പറഞ്ഞിരുന്നത് എന്നെ നശിപ്പിച്ച, എന്നെ തകർത്ത ഒരുവനാണത്. മലയാള സിനിമയൽ ഞാൻ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം.

അത് ഇന്നലെ വന്ന ഒരുത്തൻ ഈ സംഘടനയുടെ നേതാവായി വന്ന് എന്ന തകർക്കാൻ ശ്രമിച്ചത് അത് ഒരിക്കലും ക്ഷമിക്കാൻ പറ്റുന്ന ഒന്നല്ല എന്നാണ് ലിബർട്ടി ബഷീർ അന്ന് പറഞ്ഞിരുന്നത്. എന്നാ പോട്ടേ എന്ന അർത്ഥത്തിൽ തന്നെയാണ് ദിലീപും സംസാരിച്ചിരുന്നത്. അതുകൊണ്ടു തന്നെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടപ്പോൾ ഇവർ ശത്രു ലിസ്റ്റിൽ തന്നെയായിരുന്നുവെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top