Connect with us

സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി

Actress

സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി

സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി

മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം സൈബർ തട്ടിപ്പിനിരയാകുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ടെല​ഗ്രാമിൽ പുതിയൊരു സ്കാം വന്നിട്ടുണ്ട്. ഞാൻ ടെല​ഗ്രാം ഉപയോ​ഗിക്കുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ എന്റേതെന്ന പേരിൽ എന്തെങ്കിലും സന്ദേശം വരികയാണെങ്കിൽ അവ​ഗണിക്കുക. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്. എനിക്ക് ആ അബദ്ധം പറ്റി, വീണ്ടും വീണ്ടും ശ്രദ്ധിക്കുക എന്നാണ് നടി പറയുന്നത്.

സൈബര്‍ തട്ടിപ്പിന് ഇരയായതിനെക്കുറിച്ച് നേരത്തെ അഞ്ജിത തുറന്ന് പറഞ്ഞിരുന്നു. നര്‍ത്തകി രഞ്ജന ഗൗഹറിന്റെ അക്കൗണ്ടില്‍ നിന്നായിരുന്നു മെസേജ് വന്നത്. പതിനായിരം രൂപ അന്ന് തനിക്ക് നഷ്ടമായെന്നും താരം വ്യക്തമാക്കിയിരുന്നു. പണമിടപാട് നടത്താന്‍ കഴിയുന്നില്ലെന്നും, താല്‍ക്കാലികമായി സഹായിക്കാമോ എന്നും ചോദിച്ചായിരുന്നു സന്ദേശം വന്നത്.

രഞ്ജനയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയിരുന്നില്ല. പണം ചോദിച്ചതിലുള്ള ബുദ്ധിമുട്ട് കാരണമായിരിക്കും കോള്‍ എടുക്കാത്തതെന്നായിരുന്നു കരുതിയത്. പിന്നീടാണ് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചത്. അത് ലഭിച്ചതോടെയായിരുന്നു പതിനായിരം രൂപ ഗൂഗിള്‍ പേ ചെയ്തത്.

വീണ്ടും പണം ആവശ്യപ്പെട്ട് മെസേജ് വന്നതോടെയായിരുന്നു തട്ടിപ്പാണോ എന്ന സംശയം വന്നത്. രഞ്ജനയെ ഇതറിയിച്ചതോടെ വീണ്ടും പണം നല്‍കരുത്, ഇത് തട്ടിപ്പാണ്, തന്റെ വാട്‌സാപ് ആരോ ഹാക്ക് ചെയ്തതാണെന്നുമായിരുന്നു മറുപടി. ഇതിന് ശേഷമായി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മാസങ്ങള് പിന്നിടുന്നതിനിടയിലാണ് വീണ്ടുമൊരു അബദ്ധം പറ്റിയതിനെക്കുറിച്ച് അഞ്ജിത വ്യക്തമാക്കിയത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top