
Malayalam
21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോപ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. 21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്. ഒരുപക്ഷെ ഇത്രയും അഭിനേതാക്കളെ ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള ആദ്യ പോസ്റ്ററുമായിരിക്കും ഈ ചിത്രത്തിൻ്റേത്.
നരേനും, ശബറീഷ് വർമ്മയും, ബാബു ആൻ്റെണിയും, ഭഗത് മാനുവലും, റംസാൻ, കാർത്തിക്ക് യോഗി, വർഷാരമേഷ്, ടെസ്സാ ജോസഫ് തുടങ്ങി മലയാള സിനിമയിലെ സീനിയേഴ്സും, ജൂനിയേഴ്സും ഒരുപോലെ ഈ പോസ്റ്ററിൽ കാണാം. ഹ്യൂമർ ആക്ഷൻ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് അണിയറപ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു.
ആ ജോണറിന് ബലമേകും വിധത്തിൽത്തന്നെയാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചു വരുന്നത്. ബൈജു സന്തോഷ്, അജു വർഗീസ്, ജീവാ ജോസഫ്, വിനീത് തട്ടിൽ സജിൻ ചെറുകയിൽ, മേജർ രവി, യോഗി ജാപി, ഹരി ശിവറാം, ജയശ്രീ, ആൻസലിം തുടങ്ങിയവരും ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...