Connect with us

പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ അജിതിനെ വളഞ്ഞ് ആരാധകർ; നടന് കാലിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Tamil

പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ അജിതിനെ വളഞ്ഞ് ആരാധകർ; നടന് കാലിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ അജിതിനെ വളഞ്ഞ് ആരാധകർ; നടന് കാലിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ ഈ താരത്തിന് ആരാധകർ ഏറെയാണ്. കാതൽ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാർ എന്ന നടനെ പ്രേക്ഷകർ സ്‌നേഹിക്കാൻ ആരംഭിച്ചത്.

സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷൻ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ വിഷമിപ്പിക്കുന്ന വാർത്തയാണ് പുറത്തെത്തുന്നത്.

നടൻ ഇപ്പോൾ ആശുപത്രിയിൽ ആണ്. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ കുടുംബത്തോടൊപ്പം വന്നിറങ്ങിയ നടനെ ആരാധകർ വളഞ്ഞിരുന്നു.

ഇതിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫിസിയോതെറാപ്പി ചികിത്സ നൽകുകയും ചെയ്തു. അതേസമയം, ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘Good Bad Ugly’ ആണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം തീയേറ്ററിൽ പ്രദർശനം തുടരുകയാണ്.

More in Tamil

Trending

Recent

To Top