
Actress
സ്ത്രീവിരുദ്ധന്മാരായ ആ നടന്മാർ സമൂഹത്തിന് മുന്നിൽ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു; മാളവിക മോഹനൻ
സ്ത്രീവിരുദ്ധന്മാരായ ആ നടന്മാർ സമൂഹത്തിന് മുന്നിൽ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു; മാളവിക മോഹനൻ

ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മാളവികയുടെ പ്രതികരണം.
സിനിമാ മേഖലയിൽ ഈ അസമത്വം ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. പുരുഷന്മാർ ശരിക്കും ബുദ്ധിമാന്മാരായി മാറിയിരിക്കുന്നു. അതിസമർഥരായ ചില നടൻമാരെ എനിക്ക് അറിയാം. എവിടെ എന്ത് പറയണമെന്നും മറ്റുള്ളവർക്ക് മുന്നിൽ ഫെമിനിസ്റ്റായി പരിഗണിക്കപ്പെടാൻ എങ്ങനെ പെരുമാറണമെന്നും അവർക്ക് നന്നായി അറിയാം.
സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നത് പോലെയും, പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരെ പോലെയുമെല്ലാം അവർ പെരുമാറും. പക്ഷേ പൊതുജനമധ്യത്തിൽ നിന്ന് മാറുന്നതിന് പിന്നാലെ തീർത്തും സ്ത്രീവിരുദ്ധന്മാരായി അവർ പെരുമാറുന്നതും ഞാൻ കണ്ടിട്ടുണ്ട്. അത് വെറും കപടതയാണ് എന്നാണ് മാളവിക പറയുന്നത്.
അതേസമയം, ‘ദ രാജാസാബ്’ ആണ് മാളവികയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പ്രഭാസ് നായകനാകുന്ന ചിത്രം മാരുതിയാണ് സംവിധാനം ചെയ്യുന്നത്. ‘ഹൃദയപൂർവം’ എന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിലും മാളവികയാണ് നായിക. കണ്ണൂർ പയ്യന്നൂർ സ്വദേശിനിയാണ് മാളവിക മോഹനൻ.
പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും സിനിമോട്ടോഗ്രാഫർ കെയു മോഹനൻറെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനൻറെയും മകളാണ് മാളവിക. മോഹനും കുടുംബവും വർഷങ്ങൾക്ക് മുൻപ് മുംബൈയിലേക്ക് മാറിയിലെങ്കിലും നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പരസ്യ ചിത്രങ്ങളിൽ നിന്നാണ് മാളവിക സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ, മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായിരുന്നു ക്ലാസ്മേറ്റ്സ്. 2006 ആഗസ്റ്റിലായിരുന്നു...
2000ത്തിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...