
Malayalam
നടിമാരുടെ പരാതി; അറാണ്ണട്ടൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ
നടിമാരുടെ പരാതി; അറാണ്ണട്ടൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ

മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ അറാണ്ണട്ടൻ എന്ന പേരിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കി അറസ്റ്റിൽ. കൊച്ചി നോർത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. നടി ഉഷ ഹസീന, ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ തുടങ്ങിയവരാണ് സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
സന്തോഷ് വർക്കി നിരന്തരമായി ഉന്നയിക്കുന്ന പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയാണ് നടിമാർ പരാതി നൽകിയിരിക്കുന്നത്. ആലപ്പുഴ ഡിവൈഎസ്പിയ്ക്ക് ആയിരുന്നു ഉഷ ഹസീന പരാതി നൽകിയത്. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ സന്തോഷിന്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് ഉഷ പരാതിയിൽ പറയുന്നു.
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. നടിമാർക്കെതിരെ മുമ്പും സന്തോഷ് വർക്കി അ ശ്ലീല പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത ഇയാളെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തിരുന്നു.
നിത്യ മേനോനെ ശല്യപ്പെടുത്തിയ വ്യക്തിയെന്നാരോപിച്ച് സന്തോഷ് വർക്കി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പ്രണയാഭ്യർത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയ ആളാണ് സന്തോഷ് വർക്കിയെന്നായിരുന്നു നിത്യ മേനോൻ ആരോപിച്ചത്. നിരന്തരം ഫോൺ ചെയ്തു. ലൊക്കേഷനുകളിൽ വന്നു, ഇയാളെക്കൊണ്ട് തന്റെ കുടുംബം പോലും ബുദ്ധിമുട്ടിയെന്നും നിത്യ മേനോൻ തുറന്നടിച്ചു.
പിന്നാലെ മറുപടിയുമായി സന്തോഷ് വർക്കി രംഗത്തെത്തി.താൻ ഇഷ്ടം തുറന്ന് പറയുക മാത്രമാണ് ചെയ്തതെന്നും ശല്യപ്പെടുത്തിയില്ലെന്നും സന്തോഷ് വർക്കി വാദിച്ചു. ഇന്ന് സിനിമകളുടെ റിലീസ് ദിവസം സോഷ്യൽ മീഡിയയിൽ താരമാവാറ് സന്തോഷ് വർക്കിയാണ്. സിനിമയെക്കുറിച്ചുള്ള തന്റെ സത്യസന്ധമായ അഭിപ്രായം സന്തോഷ് വർക്കി പറയുന്നു. ഇത് പലപ്പോഴും വിമർശിക്കപ്പെടാറുമുണ്ട്.
മറ്റ് നടിമാരോടും സമാനമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ഇയാൾ വിവാഹ അഭ്യർഥനകൾ നടത്തിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മീന അടക്കമുള്ള നടിമാരെ വിവാഹം ചെയ്യണമെന്നും ഇയാൾ പറഞ്ഞിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ സന്തോഷ് വർക്കി അഭിനയിച്ചിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...