മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാവാറുണ്ട്. ഇപ്പോൾ കാവ്യ പങ്കുവെച്ച ഒരു പഴയ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകളാണ് ചർച്ചയാവുന്നത്. കാവ്യ നിലവിലക്ക് കൊളുത്തുന്നതാണ് വീഡിയോയിൽ. ഇതിന് താഴെയ കാവ്യയെ അധിക്ഷേപിക്കും അതുപോലെ പിന്തുണച്ചു കമന്റുകൾ വരുന്നുണ്ട്.
നീ നിലവിളക്കു തിരി ഇട്ടു കത്തിച്ചു വച്ചാൽ നിലവിളക് ഒരു ശാപം കിട്ടിയ വിളക്കായി മാറും. എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും നീ മഞ്ജുവിനെ ചതിച്ചത് ഞങ്ങൾ പൊറുക്കില്ല കാവ്യെ….. നീയും അവരും ഞങ്ങടെ ആരുമല്ല എങ്കിലും നീ ചതിക്കുവായിരുന്നു എന്ന് അവർ അറിയാതെ നിന്നെ സ്നേഹിച്ചതാണ്… നീ അവരുടെ ജീവിതത്തെ നശിപ്പിച്ചു കയ്യിൽ കൊടുത്തു. മഞ്ജുവിന്റെ ശാപം വാങ്ങിയ രണ്ടു ജന്മങ്ങൾ. ദിലീപും പിന്നെ കാവ്യയും, പതുക്കെ പുറത്ത് ചാടി തുടങ്ങി. ദിലീപിനെ സ്വന്തമാക്കി എന്നിങ്ങനെ പോകുന്നു വിമർശനം.
മുഖശ്രീ മാത്രം അല്ല കാവ്യയുടെ ഓരോ ചലനങ്ങളിലും ചാരുത്വം… ലാവണ്യം .. കാന്തി എന്നിവയുടെ മഹത്തരമായ നിർവചനo ഉൾകൊണ്ടിരിക്കുന്നു.. ! ഒരു വ്യക്തിയുടെ ഓരോ ചലനങ്ങളിലും ഒരു ചന്തവും ചൈതന്യവും ഉണ്ടായിരിക്കണം.. ! എല്ലാം തികഞ്ഞ സൗന്ദര്യത്തിൻ്റെ പ്രതീകമായി ചിത്രീകരിച്ചിട്ടുള്ള ലക്ഷ്മി ദേവിയുടെ മാറ്റൊരു അവതാരമാണ് കാവ്യ.. അതു കൊണ്ടു തന്നെ, ലക്ഷ്മീ കടാക്ഷം തുളുമ്പുന്ന മുഖശ്രീ..!! സൗന്ദര്യത്തെ എങ്ങനെ നിർവചിക്കും എന്നതിൻ്റെ ഒരു ഉത്തമ ഉദാഹരണമാണ് കാവ്യയുടെ മുഖശ്രീ.. ഇതിനെ മുൻജന്മ സുകൃതം എന്നും കർമ്മഫലം എന്നും വിളിക്കാം..
ദിലീപ് ആഗ്രഹിച്ചത് അയാളെ അനുസരിച്ച് നിൽക്കുന്ന ഒരു ഭാര്യയെ ആണ്, അതാണ് കാവ്യാ, ഏതൊരു ഭർത്താവും ആഗ്രഹിക്കുന്നത് അയാൾ ചെയ്തതോളു, അതുകൊണ്ടാണ് അവരുടെ ലൈഫ് നന്നായി പോകുന്നത്, നാണമില്ലേ ഇവറ്റകൾക്ക് ഒക്കെ ഇങ്ങനെ കുറ്റം പറഞ്ഞു പിറകെ നടക്കാൻ ഇനിയും മഞ്ജുവിനേ സിനിമയിൽ തോൽപ്പിക്കാൻ ആയിരിക്കും ഉദ്ദേശം.
നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഇതുപോലുള്ളതും, ഇതിനേക്കാൾ മോശമായതുമായ എത്രയെത്ര ബന്ധങ്ങൾ നിലനിൽക്കുന്നുണ്ട് !! അവരെല്ലാം ജീവിക്കുന്നില്ലേ? അതുപോലെ ഇവരും ജീവിച്ചോട്ടെ,, ആരുടെയും ശാപം ഒന്നും ഇവർക്ക് ഏൽക്കാൻ പോകുന്നില്ല.. ആ മോള് തന്നെ കണ്ടില്ലേ, എത്രയെത്ര പ്രതിസന്ധികൾ കുടുംബത്തിൽ ഉണ്ടായിട്ടും, അതെല്ലാം തരണം ചെയ്തും, അച്ചടക്കത്തോടെ പഠിപ്പിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഒരു ഡോക്ടറായി മാറിയത്.
ആ കുട്ടിക്ക് ഒരു അമ്മയെപ്പോലെ സ്നേഹവും കരുതലും, സപ്പോർട്ടും നൽകാൻ , കാവ്യയുള്ളതുകൊണ്ട് സ്വസ്ഥമായി പഠിക്കാനും, ഒരു ഡോക്ടർ ആകാനും കഴിഞ്ഞു.. വീട്ടിൽ സ്വസ്ഥത ഇല്ലെങ്കിൽ , ഇത്രയും സീരിയസ് ആയ പഠനം ഒക്കെ എപ്പോഴേ നശിച്ചു പോകും,. ആ കുട്ടി ഏത് രീതിയിൽ തന്നെ വഷളായി പോയാലും ആരും കുറ്റപ്പെടുത്താനും ഉണ്ടാവില്ലായിരുന്നുവെന്നും പലരും അഭിപ്രായങ്ങൽ രേഖപ്പെടുത്തുന്നു.
വളരെ സന്തോഷമയുള്ളൂ എന്നും താനാണ് വിവാഹത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞതെന്നുമാണ് മീനാക്ഷി ദിലീപിന്റെയും കാവ്യയുടെയും വിവാഹശേഷം പറഞ്ഞത്. നിങ്ങളുടെയെല്ലാം പിന്തുണയും പ്രാർത്ഥനയും സ്‌നേഹവുമാണ് ഞങ്ങൾക്ക് ആവശ്യം. ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ നിങ്ങളെല്ലാവരും സ്‌നേഹത്തോടെ പിന്തുണയ്ക്കുക. ഞങ്ങളെ ഒരുപാട് സ്‌നേഹിക്കുന്ന പ്രേക്ഷകരോട് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങളുടെ പിന്തുണയാണ് വേണ്ടത്. നെഗറ്റീവ് പറയാതിരിക്കുക.
എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. രണ്ട് മൂന്ന് വർഷമായി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ ഞങ്ങൾക്ക് ഒരു കൂട്ട് വേണം എന്നൊരു അവസ്ഥ വന്നപ്പോൾ എന്റെ മകളും അമ്മയും കൂട്ടുകാരും സഹോദരങ്ങളും ഒക്കെ കൂടി കല്യാണം കഴിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചു. 10 -20 സിനിമകൾ ഒരുമിച്ച് ചെയ്തു എന്ന കുറ്റം മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എന്റെ പേരിൽ ബലിയാടായ ആളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. എന്റെ മകൾക്ക് പൂർണ സമ്മതമായിരുന്നു, എന്നാണ് ദീലിപ് പറഞ്ഞത്
സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.
എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല.
മുമ്പൊരിക്കൽ, വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.
ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ സംസാരിച്ചത്.