
Malayalam
ബസൂക്കയുടെ ചിത്രീകരണത്തിനിടെ അപകടം; എന്റെ തലച്ചോറിന് ക്ഷതമുണ്ടാകുന്നതിന് വരെ ആ അപകടം കാരണമായി; നടൻ ഹക്കീം ഷാജഹാൻ
ബസൂക്കയുടെ ചിത്രീകരണത്തിനിടെ അപകടം; എന്റെ തലച്ചോറിന് ക്ഷതമുണ്ടാകുന്നതിന് വരെ ആ അപകടം കാരണമായി; നടൻ ഹക്കീം ഷാജഹാൻ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ബസൂക്കയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ ഹക്കീം ഷാജഹാൻ. ചിത്രത്തിൽ ഗെയിമറായാണ് ഹക്കീം ഷാജഹാൻ എത്തുന്നത്. തലച്ചോറിന് വരെ ക്ഷതമുണ്ടാകുന്ന അപകടമാണ് തനിക്ക് നേരിടേണ്ടിവന്നത്.
“ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരത്തോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. എനിക്ക് എന്നും വിലമതിക്കുന്ന ഒന്നാണിത്. ബസൂക്കയുടെ ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. എന്റെ തലച്ചോറിന് ക്ഷതമുണ്ടാകുന്നതിന് വരെ ആ അപകടം കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ട് പോയി. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. എന്ത് വന്നാലും പൂർത്തിയാക്കണമെന്ന ദൃഢനിശ്ചയത്തോടെയുള്ള പോരാട്ടമായിരുന്നു”- ഹക്കീം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ മമ്മൂട്ടിക്കൊപ്പം നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...