വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ പരമ്പരയിലെ ഓരോ താരങ്ങള്‍ക്കുമായി. ഓണ്‍ സ്ക്രീനില്‍ അഭിനയിക്കുന്നതിന് പകരം ജീവിക്കുന്നവരാണ് ഉപ്പും മുളകും കുടുംബം. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ നിര്‍ത്തി വച്ചിട്ടും പ്രേക്ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉപ്പും മുളകും വീണ്ടും ആരംഭിക്കേണ്ടി വന്നത്.
ഉപ്പും മുളകും കുടുംബത്തിലെ ഒരോ കഥാപാത്രവും ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളാണ്. ഓണ്‍ സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെ മലയാളികള്‍ കാണുന്നത് ബാലുവും നീലവും ലച്ചുവും കേശുവും ശിവയും മുടിയനും പാറുക്കുട്ടിയുമൊക്കെയായിട്ടാണ്.
ഇത്രത്തോളം മലയാളികള്‍ സ്നേഹിച്ച മറ്റൊരു ഓണ്‍ സ്ക്രീന്‍ കുടുംബം ഉണ്ടാകില്ലെന്നുറപ്പാണ്. അതുപോലെയാണ് ഉപ്പും മുളകിലൂടെ താരമായി മാറിയ നിഷ സാരംഗും. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകുമാണ് നിഷയുടെ കരിയര്‍ മാറ്റി മറിച്ചത്. നിഷ എന്ന സ്വന്തം പേരിനേക്കാള്‍ ഇന്ന് അറിയപ്പെടുന്നത് നീലുവമ്മ എന്ന പേരിൽ തന്നെയാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ താൻ കടന്നുപോയിട്ടുണ്ടെന്ന് നിഷ മുമ്പ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ചും, താണ്ടി വന്ന വഴികളെക്കുറിച്ചുമൊക്കെ പറയുകയാണ് നിഷ. വിവാഹത്തെക്കുറിച്ചും വിവാഹം ബന്ധം വേർപെടുത്തിയതിനെക്കുറിച്ചുമൊക്കെ നിഷ സാരംഗ് പറഞ്ഞു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് വിവാഹം കഴിഞ്ഞതെന്നും മകൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് വിവാഹമോചനം നടന്നതെന്നും നിഷ പറയുന്നു. അപൂർവ്വം ആളുകൾക്ക് മാത്രമെ വിവാഹം നൂറ് ശതമാനം വിജയമാവുകയുള്ളൂ, ബാക്കിയുള്ളവർ അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നത്. അതും നടക്കാതെ പോകുമ്പോഴാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് പലരും എത്തിച്ചേരുന്നത്, നിഷ പറയുന്നു. താൻ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായിരുന്നു, എന്നാൽ ഒടുവിൽ അതും നടന്നില്ലെവന്നും കുട്ടികളെ നന്നായി കൊണ്ടുപോകാനാണ് ശ്രമിച്ചിരുന്നത്, 19ാം വയസ്സിലാണ് വിവാഹമോചിതയാവുന്നത് എന്നും താരം പറഞ്ഞു. അച്ഛൻ മരിച്ച് ഏഴാം ദിവസമാണ് എന്നെ ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചത്. അതിന് ശേഷം ഒരുപാട് സീരിയലുകളിൽ അഭിനയിച്ചു. പലപ്പോഴും പകരക്കാരിയായാണ് തന്നെ അഭിനയിക്കാൻ വിളിച്ചിച്ചിട്ടുള്ളതെന്നും ഇപ്പോൾ അങ്ങനെയല്ലെന്നും നിഷ പറയുന്നു.
ആരുമില്ലാത്ത സ്ത്രീ എപ്പോഴും മക്കളെ സുരക്ഷിതമാക്കാനാണ് ശ്രമിക്കാറുള്ളത്. ഒരുപക്ഷേ മക്കൾ ഒറ്റയ്ക്ക് പുറത്ത് പോയാൽ പോലും അവർക്ക് ഭയങ്കര പേടിയായിരിക്കും. ഒരേ സമയത്ത് ഒമ്പത് സീരിയലുകളിൽ അഭിനയിച്ചിരുന്നു. ഒരു സീരിയലിൽ പുലർച്ചെ രണ്ട് മണി വരെ ഐസിന്റെ മുകളിൽ കിടന്ന് അഭിനയിച്ചിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാവരും ജീവിക്കാനായി വരുന്നവരല്ലേ. അങ്ങനെയാണ് സ്വന്തമായി ഒരു വീട് ഉണ്ടായത്. സ്വന്തമായി ഒരു വീടുണ്ടെങ്കിൽ ആരും നമ്മളോട് ഇറങ്ങിപ്പോകാൻ പറയില്ല. ആ കാരണം കൊണ്ട് എനിക്ക് ഒരുപാട് വേദനിക്കേണ്ടി വന്നിട്ടുണ്ട്. വാടക വീട് അന്വേഷിച്ച് ചെല്ലുമ്പോൾ ഭർത്താവില്ലെന്ന് പറഞ്ഞാൽ വീടില്ല, സീരിയലിൽ അഭിനയിക്കുകയാണ് എന്ന് പറഞ്ഞാൽ വീടില്ല. രണ്ട് കുട്ടികളുമായി വന്ന സീരിയൽ നടിക്ക് വീടില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഭർത്താവില്ലാത്ത സ്ത്രീകളോട് എല്ലാവരും അധികാരം കാണിക്കാൻ വരും അങ്ങനെയുള്ള സ്ത്രീകൾക്കേ ആ വിഷമം മനസ്സിലാകൂ, നിഷ സാരംഗ് പറഞ്ഞു.
അതേസമയം ദിവസങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ നിഷ പുനര്‍വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളും ചര്‍ച്ചയായി മാറിയിരുന്നു. തന്റെ നെറ്റിയിലെ സിന്ദൂരത്തെക്കുറിച്ച് നിഷ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ‘വിവാഹം കഴിച്ചുവെന്ന് തോന്നുന്നു, കല്യാണം കഴിഞ്ഞുവോ? ഭര്‍ത്താവ് എവിടെ? വിവാഹം കഴിഞ്ഞുവോ നെറ്റിയില്‍ സിന്ദൂരം’ എന്നിങ്ങനെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം ഉപ്പും മുളകും പരമ്പരയിലേക്ക് തിരികെ വരണമെന്നും ആരാധകര്‍ താരത്തോടായി അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. കല്യാണം കഴിക്കാമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ നമ്മള് പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. നമ്മള് ചിന്തിക്കുന്നത് അവരോട് പറഞ്ഞുകഴിഞ്ഞാല്‍ അത് അവര്‍ അംഗീകരിക്കണമെന്നില്ല. അപ്പോള്‍ നമുക്ക് തോന്നും നമ്മള് ചിന്തിക്കുന്നതും നമ്മള് പറയുന്നതും കേള്‍ക്കാന്‍ ഒരാള്‍ വേണമെന്ന് എന്നായിരുന്നു നിഷ പറഞ്ഞത്. തിരക്കിട്ട ജീവിതത്തിന്റെ ഇടവേളകളില്‍ ഒപ്പമുണ്ടാകാന്‍ ഒരു കൂട്ട് ആവശ്യമുണ്ടെന്നും താരം പറഞ്ഞിരുന്നു. അതേസമയം അമ്മയെ സ്നേഹിക്കുന്ന, അമ്മയെ നോക്കുന്ന, പണവും പ്രശസ്തിയും പ്രതീക്ഷിക്കാത്ത ഒരാള്‍ വരുകയാണെങ്കില്‍ സ്വീകരിക്കുമെന്നാണ് നിഷയുടെ മകള്‍ പറഞ്ഞത്.
മലയാളി പ്രേക്ഷകർക്ക് സാന്ദ്ര തോമസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്ക്രീനിന് അകത്തും പുറത്തും സജീവ സാന്നിധ്യമാണ് സാന്ദ്ര. സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ ഇഷ്ട താരമാണ് നടി കാവ്യാമാധവൻ. ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നുമൊക്കെ മാറിനിൽക്കുകയാണ് കാവ്യ. കുറച്ച് നാളുകൾക്ക് മുൻപാണ്...
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലി എന്ന സിനിമയിലൂടെയാണ് അനുഷ്കയുടെ പ്രശസ്തി കുത്തനെ ഉയർന്നത്. കർണാടകയിൽ നിന്നും...