ത്രില്ലർ ചിത്രവുമായി അഖിൽ മാരാരും, അഭിക്ഷേക് ശ്രീകുമാർറും സറീനാ ജോൺസണും; മുള്ളൻ കൊല്ലി പൂർത്തിയായി
Published on

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ സറീനാ ജോൺസൺ എന്നിവർ നായികാ-നായകന്മാരാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി. ബാബു ജോണിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത് പുറത്തെത്തുന്ന ചിത്രം നിർമിക്കുന്നത് സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കുമാർ ആണ്.
അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം. ഒരു സംഘം ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരിട്ടിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
ജാഫർ ഇടുക്കി ജോയ് മാത്യു. കോട്ടയം നസീർ കോട്ടയം രമേശ്, നവാസ് വള്ളിക്കുന്ന്.ദിനേശ് ആലപ്പി . ശ്രീജിത്ത് കൈവേലി, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ് , കൃഷണ പ്രിയ, വീണ (അമ്മു )സുമയ്യ സലാം,ശ്രീഷ സുബ്രമണ്യൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഉദയകുമാർ, ഷൈൻദാസ്, സന്തോഷ് മാധവൻ എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ്.
സംഗീതം – ടിനീഷ് ജോൺ . ഛായാഗ്രഹണം – എൽബൻകൃഷ്ണ, എഡിറ്റിംഗ്. – രാജേഷ് ഗോപി. കലാസംവിധാനം – അജയ് മങ്ങാട്, കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്, മേക്കപ്പ് – റോണക്സ് സേവ്യർ. ത്രിൽസ് – കലൈ കിംഗ് സൺ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – എസ്. പ്രജീഷ്.( സാഗർ ) അസ്സോസ്സിയേറ്റ് ഡയറക്ടർ – ബ്ലസൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ, പ്രൊഡക്ഷൻ മാനേജർ അതുൽ തലശ്ശേരി. ചാവേർ, തലവൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ.
ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേയ്ക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ...
കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ച. രണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ് ഈ ചൊല്ലിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയക്ക് ഈ...
എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം...
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...