ഗൗരിശങ്കരം ക്ലൈമാക്സിലേക്ക്… ഞെട്ടിക്കുന്ന വീഡിയോ പുറത്ത്….

By
ഏഷ്യാനെറ്റിൽ നിറഞ്ഞോടുന്ന ഒരു പരമ്പരയാണ് ഗൗരിശങ്കരം. ഗൗരിയുമായുള്ള വിവാഹത്തിന് ശേഷം ശങ്കറിന്റെയും ഗൗരിയുടെയും ജീവിതത്തിലെ സംഭവങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. അതിൽ ഒരുപാട് കഥാപത്രങ്ങളുണ്ട്. പ്രണയത്തിന്റെ തീവ്രതയുമെല്ലാമാണ് കഥയിൽ പറയുന്നത്.
2023 ജൂലൈ 3- നാണ് ഗൗരിശങ്കരം പരമ്പര ആരംഭിച്ചത്. കഥയിലെ പ്രധാന കഥാപാത്രമെന്ന പറയുന്നത് തന്നെ ഗൗരിയും ശങ്കറും തന്നെയാണ്. ഇപ്പോൾ ഒരുപാട് പ്രശ്നങ്ങളാൽ കലുഷിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് ഗൗരിശങ്കരം കഥ മുന്നോട്ട് പോകുന്നത്.
ഇപ്പോഴിതാ ഗൗരിശങ്കരം പ്രേക്ഷകരെ വേദനിപ്പിക്കുന്ന ഒരു പ്രോമോ വിഡിയോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഗൗരിശങ്കരം പരമ്പര ക്ലൈമാക്സിലേക്ക് എത്തി നിൽക്കുകയാണ്.
ഒരുപാട് പ്രശ്ങ്ങൾക്കും വഴക്കുകൾക്കുമൊക്കെ ഒടുവിലാണ് ഗൗരി ശങ്കറിനെ പ്രണയിച്ച് തുടങ്ങിയതും ഇരുവരുമൊത്ത് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങിയതും. എന്നാൽ അവിടെയും ധ്രുവനും കൂട്ടരും വന്ന ഒരുപാട് പ്രശനങ്ങളുണ്ടാക്കി. അവർക്ക് കൂട്ടായി നവീനും.
പിന്നീടും ഒരുപാട് ദുരിതങ്ങൾ ഗൗരി അനുഭവിച്ചു. അവസാനം ആദർശിനെ ജയിലാക്കുകയും ചെയ്തു. ആദർശിനെ ജയിൽ മോചിതനാക്കാനായിരുന്നു പിന്നീട് ശങ്കറിന്റെയും ഗൗരിയുടെയും പോരാട്ടം. ഒടുവിൽ ആ പോരാട്ടം ഗൗരിയെ അഴിക്കുളിലാക്കുകയും ചെയ്തു. പക്ഷെ അവസാനത്തെ ട്വിസ്റ്റ് എന്ന് പറയുന്നത് ഗൗരി ഗർഭിണിയാണെന്നുള്ളതാണ്.
അതാണ് ശങ്കറിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതും. താൻ കാരണമാണ് ഗൗരിയ്ക്കും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനും ഇങ്ങനെ ഒരു ആപത്ത് സംഭവിച്ചത് എന്ന വേദനയാണ് ശങ്കറിന്.
അവസാനം താനാണ് ഗൗരിയ്ക്ക് ഇങ്ങനെയെല്ലാം സംഭവിക്കാൻ കാരണമെന്ന് മനസിലാക്കി ശങ്കർ മുഴുക്കുടിയനായി മാറുകയാണ്. ശങ്കറിനെ കാണാതെ തേടിയെത്തിയ ഗംഗയും ശേഖരനും കാണുന്നത് കുടിച്ച് ലെക്ക് കെട്ട് വഴിയിൽ കിടക്കുന്ന ശങ്കറിനെയാണ്.
അവിടന്ന് ശങ്കറിനെ പിടിച്ച കൊണ്ട് വീട്ടിലെത്തിക്കുന്നു. എന്നാൽ ഇതിനെ ഗംഗ ചോദ്യം ചെയ്തപ്പോൾ തന്റെ ആത്മവിശ്വാസം, സന്തോഷവും, ശക്തിയും എല്ലാം എന്റെ ഗൗരിയായിരുന്നു എന്നാണ് ശങ്കർ പറയുന്നത്. കൂടാതെ ശങ്കർ ഗൗരിയെ കാണാൻ ജയിലിലെത്തുന്നുണ്ട്. അവിടെ വെച്ച് ഗൗരിയെ ഈ അവസ്ഥയിൽ കണ്ട ശങ്കറിന് തന്റെ സങ്കടം അടക്കാനായില്ല.
ഗൗരിയുടെയും ശങ്കറിന്റെയും ജീവിതയാത്ര ക്ലൈമാക്സിലേയ്ക്ക്. ശങ്കർ പഴയ ശങ്കറായി തീരുമോ.? ചാരങ്ങാട് വീടിന് ഒരു അന്തരാവകാശിയുണ്ടാകുമോ.? ഉദ്യോഗഭരിതമായ പര്യവസാനത്തിലേയ്ക്ക് ഗൗരിശങ്കരം എന്നാണ് പ്രൊമോയിൽ പറഞ്ഞിരിക്കുന്നത്. ഈ വിഡിയോയ്ക്ക് താഴെ നിരവധി കമ്മൻറ്റുകളാണ് വരുന്നത്.
പഴയ പ്രധാപത്തിലേയ്ക്ക് തിരിച്ചു വന്നതേയുള്ളൂ അപ്പോഴേക്കും ക്ലൈമാക്സ് വേണ്ടായിരുന്നു, കുറച്ചു കൂടെ എപിസോഡ്സ് കൊണ്ടുപോകാമായിരുന്നു, ശോ.. നല്ലാരു സീരിയൽ ആയിരുന്നു. റിയലി മിസ് യു ജിഎസ് ,ഇങ്ങനെ പോകുന്നു കേമൻറ്റുകൾ.
ഗൗരിയായി വീണയും ശങ്കർ മഹാദേവനായി ഹരിശങ്കറും, നന്ദിനിയായി നിഷ മാത്യുവും, പ്രൊഫസർ ശ്യാമപ്രസാദായി രവികൃഷ്ണനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
അപർണയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ ജാനകി ഒരു ഡിമാൻഡ് പറഞ്ഞു. അപർണയോട് മാപ്പ് പറയണമെങ്കിൽ ആദ്യം ആരുടേയും അനുവാദം കൂടാതെ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...