വായിൽ വരുന്നത് പറയുന്ന കങ്കണയെ വിശ്വാസമില്ലെന്ന് സോനം കപൂർ ; അച്ഛന്റെ പേര് കൊണ്ട് സിനിമയിൽ വന്ന നിങ്ങളാരാണ് അഭിപ്രായം പറയാൻ എന്ന് കങ്കണ !!!
മി ടൂ വിവാദങ്ങൾക്കിടയിൽ കങ്കണ ക്വീൻ സംവിധായകനെതിരേ നടത്തിയ ആരോപണം വൻ ചർച്ചകളാണ് വഴി വെച്ചത്.ക്വീന്‍ എന്ന ചിത്രത്തില്‍ ബാലിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായെന്നും വിവാഹിതനായിരുന്നിട്ടും മറ്റുളളവരോടൊത്തുളള ലൈംഗികബന്ധം സാധാരണമാണെന്ന് അയാള്‍ എപ്പോഴും പറയുമെന്നും കങ്കണ വ്യക്തമാക്കി.
തുടര്‍ന്ന് ബാല്‍ വിവാദത്തില്‍ നടി സോനം കപൂര്‍ പ്രതികരണവുമായി രംഗത്ത് വന്നതാണ് കങ്കണയെ ചൊടിപ്പിച്ചത്. കങ്കണയുടെ വാക്കുകളായതിനാല്‍ തനിക്ക് വിശ്വസമില്ലെന്നും പറയുന്ന കാര്യങ്ങളില്‍ അവര്‍ക്ക് പലപ്പോഴും സ്ഥിരതയില്ലെന്നും സോനം പറഞ്ഞു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കങ്കണയിപ്പോള്‍.
സോനം പറഞ്ഞതിന്റെ അര്‍ഥം എന്താണ്. ഞാന്‍ എന്റെ അനുഭവം പങ്കുവയ്ക്കുമ്പോള്‍ അതിലെ ശരിതെറ്റുകളെ കുറിച്ച് സംസാരിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം കൊടുത്തത്- കങ്കണ പറഞ്ഞു. അച്ഛന്റെ പേര് കൊണ്ടല്ല താന്‍ സിനിമാ നടി ആയതെന്നും സ്വന്തം കഴിവു കൊണ്ടാണ് പേരും പെരുമയും ഉണ്ടാക്കിയതെന്നും കങ്കണ പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...