
Uncategorized
‘അമ്മ’യിലെ ആ യഥാർത്ഥ വില്ലൻ ജഗദീഷോ? ഫെഫ്ക ഭാരവാഹി ജോസ് തോമസിന്റെ തുറന്നു പറച്ചിൽ ഇങ്ങനെ…
‘അമ്മ’യിലെ ആ യഥാർത്ഥ വില്ലൻ ജഗദീഷോ? ഫെഫ്ക ഭാരവാഹി ജോസ് തോമസിന്റെ തുറന്നു പറച്ചിൽ ഇങ്ങനെ…
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ അമ്മയിൽ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് ഫെഫ്ക ഭാരവാഹി ജോസ് തോമസ്. പത്രസമ്മേളനം വിളിച്ച് ചേർക്കണമെന്ന മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നിർദ്ദേശത്തെ എതിർത്തത് ജഗദീഷ് എനന്നായിരുന്നു വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് ഒരു പത്രസമ്മേളനം നടത്തണമെന്ന് മോഹൻലാലും മമ്മൂട്ടിയും പറഞ്ഞിരുന്നു. എന്നാൽ പത്രസമ്മേളനം നടത്തരുതെന്ന് ജഗദീഷ് പറഞ്ഞു. തടസവാദം ഉന്നയിച്ചുവെന്ന് ബി ഉണ്ണികൃഷ്ണൻ ആണ് പറഞ്ഞത്. ജഗദീഷ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞതിന്റെ പൊളിറ്റിക്സ് എന്താണെന്ന് എനിക്ക് അറിയില്ല.
ഇത് സംഭവിച്ച കാര്യമാണ്’, ജോസ് തോമസ് പറഞ്ഞു. ജഗദീഷിനെ കുറ്റപ്പെടുത്തിയതല്ല, ആരെയെങ്കിലും വഞ്ചിക്കാനോ കൊലക്ക് കൊടുക്കാനോ അല്ല ജഗദീഷ് അത് പറഞ്ഞത്. പഠിച്ചിട്ട് സംസാരിക്കാം എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. അത് സത്യമാണ്, അതിന്റെ പേരിൽ ജഗദീഷിനെ ബലിയാടാക്കേണ്ട. പെട്ടെന്ന് മാധ്യമങ്ങൾ കുറെ ചോദ്യം ഉയർത്തിയാൽ അതിന് കൃത്യമായ മറുപടി കൊടുക്കാൻ കഴിയുമായിരുന്നില്ലെന്ന് തോന്നിക്കാണും അദ്ദേഹത്തിന്. അതുകൊണ്ട് കൂടിയായിരിക്കും പത്രസമ്മേളനം നടത്തരുതെന്ന് പറഞ്ഞത്. അദ്ദേഹത്തിന് മാധ്യമങ്ങളെ കണ്ട് പരിചയമുള്ള വ്യക്തിയാണ്. പിന്നീട് അറിയിക്കാം എന്ന് പറഞ്ഞാലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിച്ചേക്കെന്ന് വരില്ല. ജഗദീഷ് പിന്നീട് പ്രതികരിച്ച് സിദ്ധിഖിന്റെ പത്രസമ്മേളനം ശരിയായില്ലെന്ന് തോന്നിക്കാണും. ജഗദീഷ് എന്തുകൊണ്ട് അത്തരത്തിൽ സംസാരിച്ചുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരും’, ജോസ് തോമസ് വിശദീകരിച്ചു.
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...