
Malayalam
സിനിമ നശിപ്പിച്ചു, കുറച്ച് മാന്യത കാണിക്കാം; ബാംഗ്ലൂർ ഡെയ്സ് ഹിന്ദി പതിപ്പിന് രൂക്ഷ വിമർശനം
സിനിമ നശിപ്പിച്ചു, കുറച്ച് മാന്യത കാണിക്കാം; ബാംഗ്ലൂർ ഡെയ്സ് ഹിന്ദി പതിപ്പിന് രൂക്ഷ വിമർശനം

2014 – ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റ് സിനിമയാണ് ബാംഗ്ലൂർ ഡെയ്സ്. മലയാളത്തിലെ കിടിലം ചിത്രങ്ങളിലൊന്നാണ് അത്. ഈ ചിത്രം വലിയ രീതിയിൽ ചർച്ചയായതോടെ മറ്റുഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം യാരിയാൻ 2 എന്ന പേരിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം രാധിക റാവു, വിനയ് സ്പറു എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളായ അനശ്വര രാജനും പ്രിയ വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നുണ്ട്. ഹിന്ദി പതിപ്പിലെ ഒരു രംഗം സമൂഹ മാധ്യമത്തിൽ വൈറലായതോടെയാണ് റീമേക്കിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്.
https://x.com/i/status/1802235948404740215
റീമേക്കാണെന്നും പറഞ്ഞ് സിനിമയെ നശിപ്പിക്കരുതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചിരിക്കുന്നത്. കസിൻസ് തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും കുറിച്ച് പറയുന്ന സിനിമയെ റീമേക്കെന്നും പറഞ്ഞ് നശിപ്പിച്ചെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. ഇതോടെ എക്സിലും മറ്റ് സമൂഹ മാധ്യമത്തിലും ചിത്രത്തിന്റെ രംഗങ്ങൾ വൈറലായി.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...