മലയാളികള്‍ക്കേറെ പ്രിയങ്കരനായ സുരേഷ് ഗോപി തൃശൂരിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരിക്കുകയാണ് അദ്ദേഹം. തൃശൂരില്‍ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്. എന്നാൽ സുരേഷ് ഗോപി 20000നും മുകളില്‍ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപിയുടെ അനൗദ്യോഗിക വിലയിരുത്തല്‍. ഔദ്യോഗികമായി പാര്‍ട്ടി ഇങ്ങിനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറത്ത് സുരേഷ് ഗോപി എന്ന വ്യക്തിക്ക് നല്ല വോട്ടുകള്‍ കിട്ടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കണക്കുകൂട്ടല്‍ പ്രകാരം ഒരു 20,000നും 25000നും ഇടയിലുള്ള വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുരേഷ് ഗോപി വിജയിക്കുമെന്നാണ് പ്രതീക്ഷ. കുടുംബത്തിനൊപ്പം ആയിരുന്നു സുരേഷ്ഗോപി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എന്നാല്‍ കുടുംബ സമേതം തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹം എങ്ങിനെയാണ് തൃശൂര്‍ വോട്ടിടുന്നതെന്നായിരുന്നു എല്ലാവരുടെയും സംശയം.
മകള്‍ ഭാഗ്യ, ഗോകുല്‍, മാധവ്, അമ്മ, ഭാര്യ രാധികയെല്ലാവരും ഇവിടെ വോട്ടിടാന്‍ എത്തിയിരുന്നു. എന്നാൽ ഇതിനുശേഷം എങ്ങിനെയാണ് കുടുംബസമേതം തൃശൂരിലേയ്ക്ക് എത്തിയതെന്നായിരുന്നു എല്ലാവരുടെയും സംശയം. ഇതിന് സുരേഷ് ഗോപി തന്നെ മറുപടി പറയുകയും ചെയ്തു. ഞാന്‍ തൃശൂരില്‍ വാടകവീട് എടുത്തിട്ടുണ്ട്. അതിന്റെ മേല്‍വിലാസത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ തൃശൂരിലാണ് താമസം. അതുകൊണ്ട് തന്നെ എനിക്ക് ഇവിടെ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ട് എന്നുമാണ് അദ്ദേഹം പറയുന്നത്. കൊല്ലം സ്വദേശിയാണ് സുരേഷ് ഗോപി. പിന്നീട് തിരുവനന്തപുരത്ത് വാടക വീട് എടുത്ത് താമസിച്ചപ്പോഴും അവിടെയാണ് വോട്ട് ചെയ്യാനെത്തിയത്.
ഇപ്പോള്‍ തൃശൂരില്‍ താമസിക്കുന്നതിനാല്‍ തൃശൂരിലേയ്ക്ക് ആണ് വോട്ട് ഇടാന്‍ ഇവര്‍ മാറിയത്. മകളെ വിവാഹം കഴിപ്പിച്ച് അയച്ചതും തൃശൂരില്‍ തന്നെയാണ്. നേരത്തെ തൃശൂരില്‍ മത്സരിച്ചതിനാല്‍ ഇവിടെയൊരു വാടക വീടുണ്ട്. ആ വീട്ടിലാണ് ഇപ്പോഴും താമസിക്കുന്നത്. ഒന്നും കാണാതെ സുരേഷ് ഗോപി ഇത്തരത്തിലൊരു കാര്യം ചെയ്യില്ലെന്നാണ് ഭൂരിഭക്ഷം അഭിപ്രായവും. തൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ജനങ്ങള്‍ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാര്‍ഥികള്‍ക്കൊപ്പം കിടപിടിച്ച് നില്ക്കാന് ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്നര മാസത്തെ പ്രചാരണത്തിനിടയില്‍ ജനങ്ങളുടെ ജീവിതത്തില്‍ എത്തിപ്പിടിക്കേണ്ട കാര്യങ്ങളും അവരുടെ പ്രശ്നങ്ങളും മാത്രമാണ് ചര്‍ച്ചയാക്കിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമ്പുരാനെ കുറിച്ചുളള വാർത്തകളാണ് വൈറലാകുന്നത്. വിവാദങ്ങൾ പെരുക്കുന്നതിനിടയിലും എമ്പുരാൻ ഹൗസ്ഫുള്ളായി തുടരുകയാണ്. ഈ വേളയിൽ തന്റെ ഉടമസ്ഥതയിലുള്ള...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടനും കേന്ദ്രസഹമന്ത്രിയുമായി സുരേഷ് ഗോപി. എമ്പുരാൻ വിവാദം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ മോഹൻലാൽ ചിത്രം എമ്പുരാനെ കുറിച്ചുള്ള ചർച്ചളാണ് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ പാർട്ടികളെല്ലാം സംഭവം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...