
Actor
‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന്
‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന്

ഹനുമാന് ജയന്തി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദന്. ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ എന്ന ക്യാപ്ഷനോട് കൂടി ധ്യാന നിരതനായി ഇരിക്കുന്ന ഹനുമാന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന് ആശംസ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആശംസ പങ്കുവച്ചത്.
ഈ വര്‍ഷത്തെ ഹനുമാന് ജയന്തി ദിനം ഏപ്രില്‍ 23 നായിരുന്നു. ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ പൗര്‍ണ്ണമി നാളിലാണ് ഹനുമാന് ജയന്തി ആഘോഷിക്കുന്നത്. ഹനുമത് ജയന്തി, ഹനുമാന് ജന്മോത്സവ്, ആഞ്ജനേയ ജയന്തി, ബജ്രംഗബലി ജയന്തി എന്നീ പേരുകളിലും അറിയപ്പെടുന്നു.
അതേസമയം, ജയ് ഗണേഷ് എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്തിയത്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടാന്‍ ജയ് ഗണേഷിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തിനു പുറത്തും പ്രദര്‍ശനത്തിനെത്തിക്കുകയാണ് ചിത്രം എന്നാണ് പുതിയ റിപ്പോര്‍ട്ട്.
സംവിധാനം രഞ്ജിത് ശങ്കറാണ് നിര്‍വഹിച്ചിരിക്കുന്നത്. മഹിമാ നമ്പ്യാര്‍ ഉണ്ണി മുകുന്ദന് ചിത്രത്തില്‍ നായികയായി വേഷമിട്ടിരിക്കുന്നത്. ഛായാഗ്രാഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. തിരക്കഥ എഴുതിയിരിക്കുന്നതും രഞ്!ജിത് ശങ്കറാണ്.
ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും സംവിധായകന് രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദന് ഫിലിംസ്, ഡ്രീംസ് എന്‍ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു. നടന് അശോകനും നിര്‍ണായകമായ ഒരു കഥാപാത്രമായപ്പോള്‍ നന്ദു, ശ്രീകാന്ത് കെ വിജയനും ചിത്രത്തില്‍ ബെന്‍സില്‍ മാത്യുസും വേഷമിട്ടിരിക്കുന്നു.
ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. ജയ് ഗണേഷ് ഒരു സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് സ്വീകരിക്കപ്പെടുന്നത്.
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് ആസിഫ് അലി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവരാണ്...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...
ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. 2022ൽ ഈശ്വർ എന്ന സിനിമായിലൂടെ അരങ്ങേറ്റം...
മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. നിരവധി പ്രണയ നായകന്മാർ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന നടൻ പ്രേഷക...