നടനെന്നതിലുപരി സംവിധായകനായും പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ. ബ്ലെസി സംവിധാനം ചെയ്ത് ഈ മാസം 28-ന് റിലീസ് ചെയ്യാനിരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ. ഇപ്പോഴിതാ തനിക്ക് സൂര്യയെ നായകനാക്കി ഒരു സിനിമ സംവിധാനംചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ആടുജീവിതത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ തനിക്ക് സംവിധാനംചെയ്യാനാഗ്രഹമുള്ള നടന്മാരെക്കുറിച്ചും അത് ഏത് ജോണറിലായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. രജനികാന്തിനെ നായകനാക്കി ഒരു കോമഡി ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്. ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ അദ്ദേഹത്തെ നായകനാക്കാൻ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. കമൽ സാറാണ് നായകനെങ്കിൽ അതൊരു ഡ്രാമാ ചിത്രമായിരിക്കും.
വിജയ് മുഖ്യവേഷത്തിൽവരുന്ന ഡാർക്ക് റിയൽ ആക്ഷൻ ത്രില്ലർ ചെയ്യാൻ താത്പര്യമുണ്ട്. അദ്ദേഹം ആക്ഷൻ സിനിമകൾ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ആ ലൈനിലൊന്നും പെടാത്ത സിനിമയായിരിക്കും അത്. ഒരു ലവ് സ്റ്റോറി ചെയ്യണമെങ്കിൽ അതിഗംഭീര നടൻ വേണം. സൂര്യ അത്തരത്തിലൊരാളാണ്. സൂര്യക്കൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനാഗ്രഹമുണ്ട്. പൃഥ്വി പറഞ്ഞു.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...