
Movies
പ്രേമലു തമിഴിലേയക്ക്; റിലീസ് തീയതി പുറത്ത്
പ്രേമലു തമിഴിലേയക്ക്; റിലീസ് തീയതി പുറത്ത്

യുവതാരങ്ങളായ നസ്ലിന് ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് പ്രേമലു. കേരളത്തില്‍ ഇപ്പോഴും ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പും വന്‍ വിജയമായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇത് രണ്ടാം തവണയാണ് പ്രേമലു തമിഴ്നാട്ടില്‍ റിലീസ് ചെയ്യുന്നത്.
ഫെബ്രുവരി ആദ്യവാരമായിരുന്നു പ്രേമലു തിയേറ്ററുകളില്‍ എത്തിയത്. ഈ സമയത്ത് തന്നെ ചിത്രം തമിഴ് നാട്ടിലും റിലീസ് ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ ഹിറ്റായതോടെ പ്രേമലു പിന്‍വാങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും ലഭിച്ച സ്വീകാര്യതയാണ് തമിഴ് ഡബ്ബിംഗിന്റെ പ്രചോദനം. തമിഴ്നാട്ടില്‍ വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
ചിത്രത്തിന്റെ തമിഴ് ട്രെയിലറും പുറത്തിറക്കി കഴിഞ്ഞു. സെന്‍സറിംഗ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. റെഡ് ജൈന്റിനാണ് ചിത്രത്തിന്റെ വിതരണാവകാശം. മാര്‍ച്ച് 15 ന് പ്രേമലു തമിഴ് ഡബ്ബിംഗ് തിയേറ്ററുകളിലെത്തും. യുവതാരങ്ങളെ അണിനിരത്തി എഡി ഗിരീഷാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന് തന്നെയാണ്.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...