സുരേഷ് ഗോപിയുടെ ഇളയപുത്രൻ മാധവ് സുരേഷിന്റെ ‘കുമ്മാട്ടിക്കളി’ ട്രെയ്ലർ പുറത്തിറങ്ങി; ഏറ്റെടുത്ത് സോഷ്യൽമീഡിയ
Published on

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർ.കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി നിർമ്മിക്കുന്ന ചിത്രത്തിൽ ദേവിക സതീഷ്, യാമി എന്നിവർ നായികമാരാവുന്നു. മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി,സോഹൻലാൽ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, ആൽവിൻ ആന്റണി ജൂനിയർ, അനീഷ് ഗോപാൽ, റാഷിക് അജ്മൽ.ലെന,അനുപ്രഭ, അർച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
ചിമ്പു, വിജയ് തുടങ്ങിയ താരങ്ങളെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ ആർ.കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ് ‘കുമ്മാട്ടിക്കളി’. “ഭരതന്റെ അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി ഒരുക്കുന്നത് എന്ന് സംവിധായകൻ ആർ.കെ. വിൻസെന്റ് സെൽവ പറഞ്ഞു. അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളിൽ തന്നെയാണ് ‘കുമ്മാട്ടിക്കളി’യും ചിത്രീകരിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത്തെ ചിത്രമാണ് ‘കുമ്മാട്ടിക്കളി’.
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ്...
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മലയാളത്തിൽ അധികം...
വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ്...
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവുവിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ‘എന്നെ നിനക്കായ് ഞാന്‍’...
സൂരജ് സുന്ദർ,കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന “വെൽക്കം ടു പാണ്ടിമല ” എന്ന...