
Malayalam
ശോഭന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് എന്റെ ആഗ്രഹം; സുരേഷ് ഗോപി
ശോഭന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് എന്റെ ആഗ്രഹം; സുരേഷ് ഗോപി
Published on

നടി ശോഭന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായാണ് സുരേഷ് ഗോപി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. തിരുവനന്തപുരത്ത് നിന്ന് അവര്‍ മത്സരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു’ എന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശോഭനയുടയും നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെയും പേരുകള്‍ പരിഗണിക്കുന്നതായി നേരത്തെ അഭ്യൂഹം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത തൃശൂരിലെ വനിതാ സമ്മേളനത്തില്‍ ശോഭന പങ്കെടുത്തതോടെയാണ് നടിയുടെ ബിജെപി പ്രവേശം ചര്‍ച്ചയായത്.
പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭിമാനകരമായ നിമിഷം എന്നും ശോഭന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഹ്യൂജ് ഫാന്‍ മൊമന്റ് എന്ന ക്യാപ്ഷനും ശോഭന നല്‍കിയിരുന്നു. ഇതിനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളോട് താരം പ്രതികരിച്ചിട്ടുമില്ല.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...