
Malayalam Breaking News
അർജ്ജുൻ റെഡ്ഢി മലയാളത്തിലേക്ക്, നായകനാകുന്നത് പ്രണവ് മോഹൻലാലോ ?!
അർജ്ജുൻ റെഡ്ഢി മലയാളത്തിലേക്ക്, നായകനാകുന്നത് പ്രണവ് മോഹൻലാലോ ?!
Published on

അർജ്ജുൻ റെഡ്ഢി മലയാളത്തിലേക്ക്, നായകനാകുന്നത് പ്രണവ് മോഹൻലാലോ ?!
തെലുങ്കിലെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയ അര്ജ്ജുന് റെഡ്ഡി മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. എന്നാല്‍ ഒരുപാട് മാറ്റങ്ങളോടെയായിരിക്കും ചിത്രം മലയാളത്തിലെത്തുക. ഈ ഫോര്‍ എന്റർടൈൻമെന്റാണ് സിനിമ മലയാളത്തിലെത്തിക്കുന്നത്. ഇവർ തന്നെയാണ് ചിത്രം തമിഴിലും നിർമ്മിക്കുന്നത്.
അര്ജ്ജുന് റെഡ്ഡി മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ആരായിരിക്കും നായകന് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെലുങ്കില്‍ വിജയ് ദേവരക്കൊണ്ട അഭിനയിച്ച് തകര്‍ത്ത ചിത്രമായിരുന്നതുകൊണ്ടുതന്നെ ടോവിനോ തോമസ്, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവരുടെ പേരായിരുന്നു മലയാളത്തില്‍ ഉയര്‍ന്നുകേട്ടത്.
എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പേര് പ്രണവ് മോഹന്‍ലാലിന്റേതാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്ക് ജൂനിയറായ പെണ്‍കുട്ടിയോട് തോന്നിയ അഗാധമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സന്ദീപ് വംഗയുടെ സംവിധാനത്തില്‍ 2017 ആഗസ്റ്റ് 25ന് തീയേറ്ററുകളിലെത്തിയ ചിത്രമാണ് അര്ജ്ജുന് റെഡ്ഡി.
ഈ ഒരു ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യന്‍ പ്രശസ്തരായ നടന്മാരുടെ പട്ടികയില്‍ വിജയും ഇടം നേടി. ശാലിനി പാണ്ഡേയായിരുന്നു നായിക. അതേസമയം, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന്റെ തിരക്കില്‍ നില്ക്കുന്ന പ്രണവ് മോഹന്‍ലാല്‍ അര്ജ്ജുന് റെഡ്ഡിയില്‍ അഭിനയിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
Pranav to act in Arjun Reddy Malayalam remake
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...