
Hollywood
ലോകിയായി താന്‍ ഇനി അഭിനയിക്കില്ല; നടന് ടോം ഹിഡില്‍സ്റ്റണ്‍
ലോകിയായി താന്‍ ഇനി അഭിനയിക്കില്ല; നടന് ടോം ഹിഡില്‍സ്റ്റണ്‍

ഒരു ദശാബ്ദത്തിലേറെയായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ പ്രധാന കഥാപാത്രമായ ലോകിയായി താന്‍ ഇനി അഭിനയിക്കാന്‍ സാധ്യതയില്ലെന്ന് നടന് ടോം ഹിഡില്‍സ്റ്റണ്‍. ലോകിക്ക് മൂന്നാം സീസണ് ഉണ്ടാകില്ലെന്നാണ് താരം നല്കുന്ന സൂചന.
42 കാരനായ നടന് ദി ടുനൈറ്റ് ഷോയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.ലോകി എന്ന മാര്‍വല്‍ കഥാപാത്രമായി ഒരു പതിറ്റാണ്ട് നീണ്ട തന്റെ യാത്ര അവസാനിക്കുകയാണെന്ന് താരം സൂചന നല്കി. ലോകി സീസണ് 2 അവസാനത്തോടെ എല്ലാം പൂര്‍ത്തിയായെന്ന് താരം പറയുന്നു.
ലോകി സീസണ് 2ന്റെ ആറാമത്തെയും അവസാനത്തെയും എപ്പിസോഡ് നവംബര്‍ 9, വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്തു. ആദ്യ വില്ലനായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില് പ്രത്യക്ഷപ്പെട്ട ലോകിയുടെ ഏറ്റവും ഗംഭീരമായ ഹീറോയിക് ആക്ടോടെയാണ് ലോകി സീസണ് 2 അവസാനിച്ചത്.
‘ലോകിയായി ആദ്യം അഭിനയിക്കുമ്പോള്‍ 29 വയസ്സായിരുന്നു, ഇപ്പോള്‍ എനിക്ക് 42 വയസ്സായി, ഇതൊരു മികച്ച യാത്രയായിരുന്നു’. തന്റെ മാര്‍വലുമായുള്ള ബന്ധത്തെ പറ്റി ഹിഡില്‍സ്റ്റണ്‍ പറഞ്ഞു.
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...