അമ്മ ഇവിടെ ഇല്ലാത്തതുകൊണ്ട് എനിക്ക് സങ്കടം വരുന്നു.. വേഗം വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിക്കൂ; ഞാന്‍ അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുയാണ് ;മുക്തയ്ക്ക് കത്തെഴുതി കണ്മണി

വർഷങ്ങളായി മലയാളികൾക്ക് സുപരിചിതയായ മുഖങ്ങളിലൊന്നാണ് നടി മുക്തയുടേത്. വിവാഹത്തിന് മുൻപ് സിനിമയിൽ സജീവമായിരുന്ന മുക്ത വിവാഹശേഷം മിനിസ്ക്രീൻ രംഗത്താണ് ശ്രദ്ധ പതിപ്പിച്ചത്. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ മുക്ത പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെയും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.
. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തിയ താരം ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സജീവമാണ്. നമ്മൾ എന്ന പരമ്പരയിലാണ് മുക്ത അഭിനയിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു മുക്തയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴിലടക്കം തിളങ്ങിയ താരം വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്.’
കിയാര എന്നൊരു മകളാണ് ഇവർക്കുള്ളത്. മുക്തയുടെ പാത പിന്തുടർന്ന് കണ്മണി എന്ന് വിളിക്കുന്ന കിയാരയും ഇന്ന് അഭിനയത്തിൽ സജീവമാണ്. പത്താം വളവ്, പാപ്പൻ, കിങ് ഓഫ് കൊത്ത തുടങ്ങി നിരവധി സിനിമകളിൽ കിയാര അഭിനയിച്ച് കഴിഞ്ഞു. മുക്തയുടെയും റിമിയുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ കണ്മണി മുൻപ് തന്നെ പ്രേക്ഷകർക്ക് പരിചിതയാണ്.
കിയാരയുടെ എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കിയാര തനിക്ക് എഴുതിയ ഒരു കത്ത് പങ്കുവെച്ചിരിക്കുകയാണ് മുക്ത. കണ്മണിയുടെ ക്യൂട്ട് കത്ത് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സ്പെല്ലിങ് മിസ്റ്റേക്കുകളും ഗ്രാമര്‍ മിസ്റ്റേക്കുകളും ഉണ്ടെങ്കിലും കിയാര പറയാന്‍ ഉദ്ദേശിച്ച കാര്യം അതേ ഫീലോടെ മുക്തയിലേക്കും, വായിക്കുന്ന നമ്മളോരോരുത്തരിലേക്കും എത്തും. അത്തരത്തിലാണ് കിയാര സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത്.
ഷൂട്ടിങിന് പോയ അമ്മയെ മിസ്സ് ചെയ്യുന്ന ഒരു മകളുടെ സങ്കടമാണ് കത്തിൽ. ‘അമ്മ ഇവിടെ ഇല്ലാത്തതുകൊണ്ട് എനിക്ക് സങ്കടം വരുന്നു. എന്റെയൊപ്പം വന്ന് കിടന്നുറങ്ങാമോ. വേഗം വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിക്കൂ. ഞാന്‍ അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുയാണ്. ഓകെ അമ്മ. എല്ലാ ആശംസകളും.. സങ്കടപ്പെടേണ്ട,’ എന്നാണ് കിയാര കത്തിൽ കുറിച്ചിരിക്കുന്നത്.സങ്കടത്തോടെ നിന്നെ ഞാനും മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞാണ് മുക്ത മകളുടെ കത്ത് പങ്കുവെച്ചിരിക്കുന്നത്. ‘നിന്നെ കിട്ടിയ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് പറയാന്‍ കഴിയില്ല.
അത്രയധികം സ്നേഹവും സന്തോഷവും കൊണ്ട് നീ എന്റെ ഹൃദയം നിറച്ചു. ലവ് യു ഡാ ചക്കരേ’, എന്നും മുക്ത എഴുതി.ഭാമ, സരയു മോഹന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. സ്പെല്ലിങും ഗ്രാമറും ഒന്നും നോക്കേണ്ട, എന്താണോ പറയാന്‍ ആഗ്രഹിച്ചത് അത് വളരെ ഭംഗിയായി അവള് പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ആരാധകരുടെ കമന്റുകൾ. നിരവധി പേരാണ് അമ്മയ്ക്കും മകൾക്കും അഭിനന്ദനങ്ങളും ആശംസകളുമായി എത്തുന്നത്.
സീരിയലിലെ തന്റെ നെഗറ്റീവ് കഥാപാത്രം കണ്ട് കണ്മണി പ്രതികരിച്ചതിനെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ മുക്ത പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ‘ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കണ്മണിക്ക് സന്തോഷമായിരുന്നു. എന്നാല്‍ ചില രംഗങ്ങള്‍ കണ്ട് അവള് പ്രതികരിച്ചിരുന്നു. അമ്മ എന്തിനാണ് അങ്ങനെ ചെയ്തത്. മോശം ആളുകളല്ലേ അങ്ങനെയൊക്കെ ചെയ്യുന്നതെന്നായിരുന്നു അവള് ചോദിച്ചത്’, മുക്ത പറഞ്ഞു.
പത്താം വളവിൽ അഭിനയിച്ച ശേഷം അതെല്ലാം അഭിനയമാണെന്ന് മകൾക്ക് മനസിലായെന്നും മുക്ത പറയുകയുണ്ടായി. ചില സിനിമകളൊക്കെ കണ്ട് ഞാന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ അവള് വന്നിട്ട് അമ്മാ അത് അഭിനയമല്ലേ, അത് അങ്കിളിന്റെ മുഖത്ത് കളറടിച്ചാണ് ചോര വരുന്നതെന്നൊക്കെ പറയും. പത്താം വളവില്‍ അഭിനയിച്ചതോടെ അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവള്‍ക്ക് അറിയാമെന്നാണ് മുക്ത പറഞ്ഞത്.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...